ഐസിആര്‍എഫ് മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു


അശോക് കുമാര്‍

ഐസിആർഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) വിവിധ ആശുപത്രികളുമായും മെഡിക്കല്‍ സെന്ററുകളുമായും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മിഡില്‍ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു.

എല്‍എംആര്‍എ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഗ്രീവന്‍സ് ഡയറക്ടര്‍ ഷെറീന്‍ ഖാലിദ് അല്‍ സാഥി, വി കെ എല്‍ ഹോള്‍ഡിംഗ്‌സ് & അല്‍ നാമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍, വികെഎല്‍ ഹോള്‍ഡിംഗ്‌സ് & അല്‍ നാമല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജീബെന്‍ വര്‍ഗീസ്, ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വി.കെ.തോമസ്, ഉപദേഷ്ടാവ് അരുള്‍ദാസ് തോമസ്, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, ജോയിന്റ് ട്രഷറര്‍ രാകേഷ് ശര്‍മ്മ, മെഗാ മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ നാസര്‍ മഞ്ചേരി, മെഗാ മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കോര്‍ഡിനേറ്റര്‍ മുരളീകൃഷ്ണന്‍, സോമന്‍ ബേബി, പി.വി. രാധാകൃഷ്ണ പിള്ള എന്നിവര്‍ പങ്കെടുത്തു. കൂടാതെ മെഗാ മെഡിക്കല്‍ ക്യാമ്പ് സെപ്റ്റംബര്‍ മാസത്തെ കോര്‍ഡിനേറ്റര്‍ സുബൈര്‍ കണ്ണൂര്‍, ഐസിആര്‍എഫ് വളണ്ടിയര്‍മാരായ രമണ്‍ പ്രീത്, സുഷമ അനില്‍, അനുപമ, സുല്‍ഫിക്കര്‍ അലി, ചെമ്പന്‍ ജലാല്‍, സുരേഷ് ബാബു, സുനി കുമാര്‍, പങ്കജ് മാലിക്, കാ ശി വിശ്വനാഥ്, നിതിന്‍ ജേക്കബ്, കെ ടി സലിം, ടോജി എ ടി, സ്പന്ദന കിഷോര്‍, മുരളി നോമുല, ക്ലിഫോര്‍ഡ് കൊറിയ, റെയ്‌ന ക്ലിഫോര്‍ഡ്, ഹരി, നൗഷാദ് എന്നിവരും സംഘാടകരായി പങ്കെടുത്തു.

മനാമ മേഖലയില്‍ നിന്ന് 75 തൊഴിലാളികള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കുകയും ചെയ്തു. വിട്ടുമാറാത്ത രോഗങ്ങള്‍ കണ്ടെത്തിയ തൊഴിലാളികള്‍ക്ക് സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനും നല്‍കി. അടുത്ത 12 മാസ കാലയളവില്‍ 5,000-ലധികം തൊഴിലാളികള്‍ക്ക് വിവിധ മെഡിക്കല്‍ സെന്ററുകളുമായി ചേര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ നടത്താനാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഈ മാസം മുതല്‍ ആരംഭിക്കുന്ന ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കും. ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ 150 തൊഴിലാളികളെയെങ്കിലും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ പരിശോധനകള്‍ക്കായി മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ വഴി സഹായം നല്‍കാനും വര്‍ഷത്തില്‍ 2,500 തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ അല്‍ നാമല്‍, വികെഎല്‍ ഗ്രൂപ്പ് സമ്മതിച്ചു. പരിപാടിയുടെ വാര്‍ഷിക സ്‌പോണ്‍സര്‍ എല്‍എംആര്‍എ, എല്ലാ തൊഴിലാളികള്‍ക്കും ഫെയ്‌സ് മാസ്‌കുകള്‍, ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ തുടങ്ങിയവ) നല്‍കുന്നു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നാസര്‍ മഞ്ചേരി ജനറല്‍ കണ്‍വീനറായും , മുരളീകൃഷ്ണന്‍ ജനറല്‍ കോര്‍ഡിനേറ്ററായും, സുബൈര്‍ കണ്ണൂര്‍, ക്ലിഫോര്‍ഡ് കൊറിയ, അജയ കൃഷ്ണന്‍, സുധീര്‍ തിരുനിലത്ത്, സുഷമ അനില്‍, കെ ടി സലിം, കാശി വിശ്വനാഥ്, ശിവകുമാര്‍ ഡിവി, സുനില്‍ കുമാര്‍, ടോജി എടി, സ്പന്ദന കിഷോര്‍, ചെമ്പന്‍ ജലാല്‍ എന്നിങ്ങനെ ഓരോ മാസത്തില്‍ ഓരോ കോഓര്‍ഡിനേറ്റര്‍ വീതം 12 കോര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, കിംസ് ഹെല്‍ത്ത്, ഷിഫ അല്‍ ജസീറ, ദാര്‍ അല്‍ ഷിഫാ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, തൈറോകെയര്‍ എന്നിവയാണ് പങ്കെടുക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍.പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് -19 ബോധവല്‍ക്കരണ ഫ്‌ലയറുകളും ഒപ്പം സമ്മാന പൊതികളും നല്‍കും. മെഗാ മെഡിക്കല്‍ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവരും ജനറല്‍ കണ്‍വീനര്‍ നാസര്‍ മഞ്ചേരി (32228424), ജനറല്‍ കോഡിനേറ്റര്‍ - മുരളീകൃഷ്ണന്‍ (34117864) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented