തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും ഉച്ചഭക്ഷണവും വിതരണം ചെയ്തു


Photo: Pravasi mail

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 'തേര്‍സ്റ്റ് ക്വഞ്ചേഴ്‌സ് 2022' ടീം, സിത്രയിലെ ഒരു വര്‍ക്ക് സൈറ്റിലെ 500-ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളം, പഴങ്ങള്‍, ലാബാന്‍, എന്നിവയും ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ബിസിഐസിഎഐ) ബഹ്റൈന്‍ ചാപ്റ്റര്‍, മാനവ് ധരം ഗ്രൂപ്പുമായി ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്ത ബിരിയാണി, ലബാന്‍, പഴങ്ങള്‍ എന്നിവയടങ്ങിയ 500 ഉച്ചഭക്ഷണ പാക്കറ്റുകളും ഐസിആര്‍എഫ് കുടിവെള്ളവും ഫ്ളെയറുകളും വിതരണം ചെയ്തു.

ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, അഡൈ്വസര്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, അംഗങ്ങളായ സിറാജ്, മുരളീകൃഷ്ണന്‍, സുബൈര്‍ കണ്ണൂര്‍, ജവാദ് പാഷ, രാജീവന്‍, ഹരി, നൗഷാദ്, ബിസിസിഎഐ ചെയര്‍പേഴ്സണ്‍ ഷര്‍മിള ശരദ്, സിഎസ്ആര്‍ മേധാവി അങ്കുഷ് മല്‍ഹോത്ര, മാനവ് ധര്‍ം ഗ്രൂപ്പ് പ്രതിനിധി രവി, അല്‍മൊയഡ് കോണ്‍ട്രാക്റ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു ആന്റോ, ഓപ്പറേഷന്‍സ് മാനേജര്‍ ഡാരെന്‍ മാഗ്‌നോ ഫിഗറെഡോ, പ്രോജക്ട് മാനേജര്‍ കുമാര്‍ ചന്ദ്രശേഖരന്‍, സി.എം.ഈ.സി. പ്രോജക്ട് മാനേജര്‍ ടോട്ടി, സൈറ്റ് മാനേജര്‍ ഫ്രാങ്ക് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ്. ഇത് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഐസിആര്‍എഫ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ബഹ്റൈനിലെ ബൊഹ്റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു. ഇത് വാര്‍ഷിക വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടിയുടെ ആറാമത്തെ പ്രോഗ്രാം ആണ്.

Content Highlights: icrf distributed Drinking water fruits and lunch to workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented