ഐസിആര്‍എഫ് വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടി സമാപിച്ചു


അശോക് കുമാര്‍  

ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ പരിപാടി

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടണ്‍് (ഐസിആര്‍എഫ്') തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2022 ടീമിന്റെ വാര്‍ഷിക വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടി സമാപിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനല്‍ക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക ആയിരുന്നു ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ജൂലൈ ആദ്യ വാരം തുടങ്ങിയ വിതരണം ഇതോടെ 12-ാമത്തെ ആഴ്ചയാണ് നടക്കുന്നത്. മറാസിയിലെ (ദിയാര്‍ അല്‍ മുഹറഖ്) വര്‍ക്ക്സൈറ്റില്‍ 550-ലധികം തൊഴിലാളികള്‍ക്ക് കുപ്പിവെള്ളം, ലാബാന്‍, പഴം, സമൂസ, ബിരിയാണി എന്നിവ വിതരണം ചെയ്തു. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ വിതരണോദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് ജാഫര്‍ അല്‍-ഹയ്കി, തൊഴില്‍ മന്ത്രാലയത്തിലെ സീനിയര്‍ ഒക്യുപേഷണല്‍ സേഫ്റ്റി എഞ്ചിനീയര്‍, ഹുസൈന്‍ അല്‍ ഹുസൈനി, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല എന്നിവര്‍ പങ്കെടുത്തു.

ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വി കെ തോമസ്, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, അഡൈ്വസര്‍ അരുള്‍ദാസ് തോമസ്, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, ജോയിന്റ് സെക്രട്ടറിമാരായ നിഷ രംഗരാജന്‍, അനീഷ് ശ്രീധരന്‍, ജോയിന്റ് ട്രഷറര്‍ രാകേഷ് ശര്‍മ, മറ്റു അംഗങ്ങളായ സുല്‍ഫിഖര്‍ അലി, സിറാജ്, ജവാദ് പാഷ, മുരളീകൃഷ്ണ, ശിവകുമാര്‍, നാസ്സര്‍ മഞ്ചേരി, ക്ലിഫോര്‍ഡ് കൊറിയ, സുധീര്‍ തിരുനിലത്, സുനില്‍ കുമാര്‍, പവിത്രന്‍ നീലേശ്വരം, ഹരി, രാജീവന്‍, നൗഷാദ്, സെബാര്‍കോ കമ്പനി സൈറ്റ് മാനേജര്‍മാരായ അശ്വിന്‍, ദേവാനന്ദ്, സീനിയര്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് സലീം, ബൊഹ്റ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

ഇത് ഏഴാം വര്‍ഷമാണ് ഐസിആര്‍എഫ് തേര്‍ഷ്ട് ക്വഞ്ചേഴ്‌സ് ടീം സമ്മര്‍ അവയര്‍നസ് കാമ്പയിന്‍ നടത്തുന്നത്. 2016-ല്‍ ഈ പ്രോഗ്രാം ആരംഭിച്ചു. എല്ലാ വര്‍ഷവും വേനല്‍ക്കാല മാസങ്ങളില്‍ (ജൂലൈ-സെപ്റ്റംബര്‍) ഈ പ്രതിവാര പരിപാടി സംഘടിപ്പിക്കുന്നു. കുപ്പിവെള്ളം, പഴങ്ങള്‍, പൊതു അവബോധത്തിനായി ഉള്ള ഫ്‌ലയറുകള്‍ എന്നിവ വിവിധ വര്‍ക്ക് സൈറ്റുകളില്‍ വിതരണം ചെയ്യുന്നു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഈ പരിപാടിയിലൂടെ 13,000 തൊഴിലാളികളില്‍ ബോധവത്കരണം നടത്തി. ഈ വര്‍ഷം 12 പ്രതിവാര പരിപാടികള്‍ നടത്തുകയും 3700-ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

Content Highlights: ICRF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022

Most Commented