ഐ.സി.എഫ് റിയാദ് റൂബി ജൂബിലി ലോഗോ പ്രകാശനം ചെയ്തു


റൂബി ജൂബിലി ലോഗോ പ്രകാശനം ചെയ്യുന്നു

റിയാദ് : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ( ഐ സി എഫ് ) റിയാദ് ഘടകത്തിന്റെ റൂബി ജൂബിലി ലോഗോ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചു. 'നേരിന്റെ പക്ഷം നാല്പതാണ്ടുകള്‍' എന്ന പ്രമേയമുള്‍ക്കൊള്ളുന്നതാണ് ലോഗോ. വിശ്വാസത്തില്‍ സന്ധിചെയ്യാതെ നീതിയ്ക്കും നേരിനുമൊപ്പം നിന്നതിന്റെ ഫലമാണ് പ്രസ്ഥാനം ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് കാന്തപുരം പറഞ്ഞു.

വിട്ടുവീഴ്ചകള്‍ ചെയ്യാതെ നിലപടുകളില്‍ ഉറച്ചു നില്‍ക്കുക എന്നതാണ് ഓരോ പ്രവര്‍ത്തകനും അനുവര്‍ത്തിക്കേണ്ട നയമെന്നും അദ്ദേഹം പറഞ്ഞു. നേരിനൊപ്പം അടിയുറച്ചു നിന്ന്, പ്രവാസ ലോകത്ത് നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ റിയാദ് ഐ സി എഫിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

'നേരിന്റെ പക്ഷം നാല്പതാണ്ടുകള്‍' എന്ന പ്രമേയത്തിലൂന്നിയുള്ള റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ആണ് റിയാദ് ഐ സി എഫ് ആസൂത്രണം ചെയ്യുന്നത്. രണ്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നാല്‍പത് പദ്ധതികളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ തയ്യറെടുക്കുന്നത്.

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് ക്ഷേമകാര്യ സെക്രട്ടറി സൈനുദ്ധീന്‍ കുനിയില്‍, റിയാദ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി മജീദ് താനാളൂര്‍, സംഘടനാ കാര്യ സെക്രട്ടറി അബ്ദുല്‍ അസീസ് പാലൂര്‍, അഡ്മിന്‍ ആന്റ് പി ആര്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മാനിപുരം , വിദ്യാഭ്യസ വിഭാഗം പ്രസിഡന്റ് റഷീദ് കക്കോവ് എന്നിവര്‍ പങ്കെടുത്തു

Content Highlights: ICF Riyadh unveiled the Ruby Jubilee logo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented