ഐസിഎഫ് റിയാദ് റൂബി ജൂബിലി ആഘോഷങ്ങള്‍ പ്രഖ്യാപിച്ചു 


.

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍, 'നേരിന്റെ പക്ഷം നാല്പതാണ്ടുകള്‍' എന്ന പ്രമേയത്തിലൂന്നി ആറു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതികളും പരിപാടികളുമായി നടക്കുമെന്ന്, ഐസിഎഫ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് അല്‍ ബുഖാരി പ്രഖ്യാപിച്ചു.

റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോയത്തില്‍ നടന്ന പ്രഖ്യാപന സമ്മേളത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ നാല്‍പതു വര്‍ഷങ്ങള്‍ പിന്നിടുകയെന്നത് വലിയ സാഹസമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ സംവിധാനങ്ങളിലും പ്രവാസിയുടെ വിയര്‍പ്പിന്റെ തുള്ളികള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതായും അതില്‍ ഐസിഎഫിന്റെ സംഘടനാ സംവിധാനങ്ങള്‍ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് കേരള ജനതക്ക് ഐസിഎഫ് നല്‍കിയ വലിയ ആശ്വാസമാണ്, മലപ്പുറത്ത് കൈമാറിയ ഓക്‌സിജന്‍ പ്ലാന്റ് എന്നും അഭിപ്രായപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ടില്‍ സുന്നി യുവജന സംഘമെന്ന പേരില്‍ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന പിന്നീട് ഐസിഎഫ് എന്ന നാമം സ്വീകരിക്കുയായിരുന്നു. ഇതിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. റിയാദിലെ പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളുടെ നേതൃത്വവും പണ്ഡിതനുമായ ശൈഖ് അബ്ദുല്‍ റശീദ് ബാഖവി ഉസ്താദ് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

റൂബി ജൂബിലി പ്രമേയമായ 'നേരിന്റെ പക്ഷം നാല്പതാണ്ടുകള്‍' വിശദീകരിച്ചുകൊണ്ട് ജൂബിലി പ്ലാനിങ് ബോര്‍ഡ് ചീഫും ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റുമായ മുഹമ്മദ് കുട്ടി സംസാരിച്ചു. സൈദ് അദനി പെരുമ്പറമ്പ് ഡിസൈന്‍ ചെയ്ത ജൂബിലി ലോഗോ പ്രദര്‍ശനവും വിശദീകരണവും ഐ സി എഫ് ദാഈ അബ്ദുള്ള സഖാഫി ഓങ്ങല്ലൂര്‍ നടത്തി. റൂബി ജൂബിലിയുടെ ഭാഗമായി രണ്ടു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നാല്പത് ഇന പദ്ധതികള്‍ ജൂബിലി പ്ലാനിങ് ബോര്‍ഡ് ലീഡും ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറിയുമായ ലുഖ്മാന്‍ പാഴൂര്‍ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മെഗാ പദ്ധതിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. ജുനൈദ് അദനി കൂറിയാട് രചന നിര്‍വഹിച്ച ജൂബിലി തീം സോങ് ചടങ്ങില്‍ അവതരിപ്പിച്ചു.

മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ ചെയര്‍മാനും ലുഖ്മാന്‍ പാഴൂര്‍ കണ്‍വീനറും ആയ റൂബി ജൂബിലി സമിതിയെ ഐസിഎഫ് സൗദി ദേശീയ സംഘടനാ കാര്യ സമിതി പ്രസിഡന്റ് അബ്ദുല്‍ സലാം വടകര പ്രഖ്യാപിച്ചു. ഉമര്‍ പന്നിയൂര്‍, ഹുസൈന്‍ അലി കടലുണ്ടി, അഷ്റഫ് ഓച്ചിറ, ഫൈസല്‍ മമ്പാട്, കബീര്‍ ചേളാരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐസിഎഫ് റിയാദ് ദഅവ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ബദിയ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി മജീദ് താനാളൂര്‍ സ്വാഗതവും ഫിനാസ് സെക്രട്ടറി ഷെമീര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു. ജബ്ബാര്‍ കുനിയില്‍, മുഹമ്മദ് ബഷീര്‍ മിസ്ബാഹി എന്നിവര്‍ അവതാരകരായിരുന്നു.

Content Highlights: ICF Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented