ഐസിഎഫ്  ചർച്ചാസംഗമം നടത്തി


ഐസിഎഫ്  ചർച്ചാസംഗമം

ദമാം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ദമാം സിറ്റി സെക്ടര്‍ ചര്‍ച്ചാസംഗമം നടത്തി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെയും ഇന്ത്യ എന്ന ആശയം നിലനില്‍ക്കുന്നതിന്റെയും പ്രാദേശിക ചരിത്രങ്ങള്‍ ഉള്‍പ്പെടെ പഠിക്കുകയും പകരുകയും ചെയ്യുക എന്നതാണ് ഈ ഫാസിസ്റ്റ് കാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സംഗമം അഭിപ്രായപ്പെട്ടു. സെക്ടര്‍ ടാലന്റ് ക്ലബിനു കീഴില്‍ നടന്ന സംഗമം ഐസിഎഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടന പ്രസിഡന്റ് അന്‍വര്‍ കളറോട് ഉദ്ഘാടനം ചെയ്തു. ദഅവ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അമാനി വിഷയാവതരണം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ഖിദര്‍ മുഹമ്മദ്, മുനീര്‍ തോട്ടട, ഇസ്മായില്‍ ഖുദ്‌സി, അഷ്‌റഫ് ലാത്വീഫി പങ്കെടുത്തു. അഷ്‌റഫ് ചാപ്പനങ്ങാടി മോഡറേറ്റര്‍ ആയിരുന്നു. ഷൗക്കത്ത് ഫാളിലി സ്വാഗതവും ഹസ്സന്‍ ഹാജി നന്ദിയും പറഞ്ഞു.

Content Highlights: ICF held a discussion meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented