തകര്‍ന്ന ഹൂതി ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് വീടുകള്‍ക്ക് നാശനഷ്ടം


ജാഫറലി പാലക്കോട്

ബോംബ് നിറച്ച ആളില്ലാ വിമാനവുമായെത്തിയ ഡ്രോണില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഉഹുദ് അല്‍-മസാറ ഗവര്‍ണറേറ്റിലെ ഒരു താമസ കേന്ദ്രത്തിന്റെ പരിസരത്താണ് ചിതറിവീണത്.

തകർന്ന് വീണ അവശിഷ്ടങ്ങൾ

റിയാദ്: സൗദി വ്യോമ പ്രതിരോധസേന തടഞ്ഞ ഹൂതി ഡ്രോണില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പതിച്ച് സൗദിയുടെ തെക്കന്‍ മേഖലയായ ജിസാനിലെ വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു.

ബോംബ് നിറച്ച ആളില്ലാ വിമാനവുമായെത്തിയ ഡ്രോണില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഉഹുദ് അല്‍-മസാറ ഗവര്‍ണറേറ്റിലെ ഒരു താമസ കേന്ദ്രത്തിന്റെ പരിസരത്താണ് ചിതറിവീണത്. സംഭവത്തിൽ ആള്‍നാശമൊ പരിക്കോ ഉണ്ടായിട്ടില്ലെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഹൂതികകളാണ് യമനില്‍നിന്നും സൗദിക്കുനേരെ ബോംബ് നിറച്ച ഡ്രോണുകള്‍ വിക്ഷേപിക്കാറുള്ളത്. 2014ല്‍ യമനിന്റെ തലസ്ഥാനമായ സന സൈന്യം പിടിച്ചെടുത്തിരുന്നു. നിലവില്‍ സമ്പന്നമായ മാരിബ് പ്രവിശ്യയില്‍ ഉള്‍പ്പെടെ, സര്‍ക്കാരിനെതിരെ യമനിലുടനീളം നിരവധി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. സമീപ ആഴ്ചകളില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമായിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സർക്കാരിന്റെ അധികാരത്തിലെത്തിക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലുടനീളമുള്ള ഹൂത്തികളോട് പോരാടുകയാണ്.

സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ലക്ഷ്യമിടുന്ന ഹൂതികള്‍ ചെയ്യുന്നത് യുദ്ധക്കുറ്റമെന്ന് സൗദി അറേബ്യ ആരോപിച്ചു. തെക്കന്‍ സൗദി നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കിയുള്ള ഹൂതി ഡ്രോണ്‍ ചൊവ്വാഴ്ചയും സഖ്യസേന തകര്‍ത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented