ഹിജാബ്; കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനം - സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍


Representative image | Photo: PTI

ജിദ്ദ: മുസ്ലിം സ്ത്രീക്ക് തല മറക്കല്‍ മതപരമായി ഇസ്ലാമില്‍ നിര്‍ബന്ധമുള്ള കാര്യമല്ല എന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി മൗലികാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

മുസ്ലിം വിദ്യാര്‍ത്ഥിനി തന്റെ തല മറക്കാനുള്ള മതപരമായ അവകാശത്തിനായിട്ടാണ് കോടതിയെ സമീപിച്ചത്. മറിച്ച്, മുഖം മറക്കുന്ന രീതിയിലുള്ള ബുര്‍ഖയോ നിഖാബോ ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നില്ല. ഹിജാബ് നിരോധനം എന്നത് കൊണ്ട് കോടതി എന്താണ് ഉദ്ദേശിക്കുന്നതെന്നു കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.

വിശുദ്ധ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക ജീവിതം. പ്രവാചക കല്‍പനകള്‍ അനുസരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയുമാണ്. മുസ്ലിം സ്ത്രീയുടെ തലമറക്കാന്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രവാചക കല്‍പനയുള്ളതിനാല്‍ അതനുവര്‍ത്തിക്കേണ്ടത് ഓരോ മുസ്ലിം സ്ത്രീയുടെയും ബാധ്യതയാണ്. ഇതിന്റെ മതവിധി ചികയലല്ല കോടതിയുടെ ജോലി. മറിച്ച്, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്‍േറയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ നിലനിര്‍ത്താനുള്ള ഉറപ്പ് നല്‍കുകയെന്നതാണ് പൗരന്റെ അവസാന ആശ്രയമായ നീതിപീഠം നിര്‍വഹിക്കേണ്ടത്.

എന്നാല്‍, ഭരണകൂടവും നീതിന്യായവ്യവസ്ഥയും മതവെറിയുടേയും അപരവത്കരണത്തിന്‍േറയും വിഷവിത്ത് വിതക്കുന്നവര്‍ക്ക് അനുകൂലമായാല്‍ പരമോന്നത നീതിപീഠങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം വിധികള്‍ ഉപകരിക്കുകയുള്ളൂവെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Content Highlights: Hijab Karnataka High Court verdict violates fundamental rights Saudi Indian islahi center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented