Representative image | Photo: PTI
ദോഹ: ഹിജാബ് വിഷയത്തില്‍ കര്‍ണാക ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഈ വിധി. ഇത് ഭാവിയില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കാലങ്ങളായി മുസ്ലിം സ്ത്രീകള്‍ ധരിച്ചു വരുന്ന ഹിജാബ് ഒരു സുപ്രഭാതത്തില്‍ മതപരമായി നിര്‍ബന്ധമില്ല എന്ന നിരീക്ഷണം നടത്തി, കര്‍ണാടക സര്‍ക്കാരിന്റെ ഹിജാബ് വിരുദ്ധതയ്ക്ക് മൗന സമ്മതം കൊടുക്കുകയാണ് കോടതി ചെയ്തത്. ഇത്തരം പ്രവണതകള്‍ അത്യന്തം അപകടകരമാണ്. മതേതര ഇന്ത്യയിലെ കോടതികളില്‍ നിന്നും ഇത്തരം വിധികള്‍ വരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Hijab Court ruling unconstitutional Qatar Indian Social Forum
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..