മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുന്നത് അതിവേഗ ട്രെയിന്‍ സര്‍വീസ്


ജാഫറലി പാലക്കോട്

.

ജിദ്ദ: പുണ്യനഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ തീര്‍ഥാടകര്‍ക്ക് രണ്ട് മണിക്കൂറും 20 മിനിറ്റും കൊണ്ട് യാത്ര ചെയ്യാനുള്ള അതിവേഗ ട്രെയിന്‍ സേവനമാണ് ഹറമൈന്‍ എക്സ്പ്രസ് ട്രൈന്‍ ഒരുക്കിവരുന്നത്. രാജ്യത്തിന്റെ സംയോജിത ഗതാഗത ശൃംഖലയുടെ ഭാഗമാണ് മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ ഹറമൈന്‍ എക്സ്പ്രസ് സഞ്ചരിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.
400-ലധികം ബിസിനസ്, ഇക്കണോമി ക്ലാസ് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ട്രെയിനിന് കഴിയും. ടിക്കറ്റുകള്‍ക്ക് 40 റിയാലിനും 150 റിയാലിനും ഇടയിലാണ് ചാര്‍ജജ് ഈടാക്കുന്നത്. മക്കക്കും മദീനക്കുമിടയില്‍ ജിദ്ദ, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലും സര്‍വീസ് സ്റ്റോപ്പുണ്ട്.

ഹജജ്, ഉംറ മന്ത്രാലയം നല്‍കുന്ന അനുമതി പ്രകാരം ലോകമെമ്പാടുമുള്ള മുസ്ലിംങ്ങളായ ആളുകള്‍ക്ക് രാജ്യത്ത് സന്ദര്‍ശന വിസയില്‍ താമസിക്കുന്ന സമയത്ത് ഉംറ ചെയ്യാന്‍ അനുവാദമുണ്ട്.

പ്രശ്നരഹിതമായ സാംസ്‌കാരികവും മതപരവുമായ അനുഭവം ഉംറ തീര്‍ഥാടകര്‍ക്ക് പ്രധാനം ചെയ്യുന്നതിനായി സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യത്ത് സന്ദര്‍ശന വിസയില്‍ താമസിക്കുന്ന സമയത്ത് ഉംറ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.

ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ മഖാം പ്ളാറ്റ്ഫോം ആയ SagaS.cIs.ean.cqN.sa വഴി അപേക്ഷിക്കാവുന്നതാണ്. മഖാം പ്ളാറ്റ്ഫോം വഴി ആവശ്യമായ എല്ലാ യാത്രാ ക്രമീകരണങ്ങളും സേവനങ്ങളുടെ ഒരു പാക്കേജില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. കുടുംബ, വ്യക്തിഗത സന്ദര്‍ശന വിസയുള്ളവര്‍ക്ക് ഉംറ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് എളുപ്പത്തില്‍ ഉംറ നിര്‍വഹിക്കാന്‍ കഴിയും. വിദേശ ഉംറ തീര്‍ഥാടകര്‍ കോവിഡ്-19 ചികിത്സയ്ക്കുള്ള ചെലവ് ഉള്‍പ്പെടെ സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

Content Highlights: high-speed train service is available for Umrah pilgrims between Makkah and Madina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented