പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
റിയാദ്: കൊറോണ വൈറസിനെതിരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടിയ ശേഷം സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയവരുടെ ആരോഗ്യ നില തവക്കല്‍ന ആപ്പില്‍ 'ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകര്‍' എന്ന് രേഖപ്പെടുത്താതെ വന്നാല്‍ അത്തരം സന്ദര്‍ശകര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന് തവക്കല്‍ന അധികൃതര്‍ വ്യക്തമാക്കി.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്ത ചില സന്ദര്‍ശകര്‍ക്ക് തവക്കല്‍ ആപ്പില്‍ 'ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകന്‍' എന്ന സ്റ്റാറ്റസ് ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് തവക്കല്‍ന ആപ്പ് ഇതുസംബന്ധമായി വ്യക്തത വരുത്തിയിട്ടുള്ളത്. അത്തരം സന്ദര്‍ശകര്‍ അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിക്കുന്നതിന് 92001177 എന്ന ഫോണ്‍ നമ്പര്‍ വഴി കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന് തവക്കല്‍ന അറിയിച്ചു.
കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച്, വിവിധ സന്ദര്‍ശന വിസകളില്‍ സൗദിയിലെത്തുന്നവരെല്ലാം കൊറോണ വൈറസ് ബാധിച്ചാല്‍ അവരുടെ ആരോഗ്യ പരിരക്ഷക്കായുള്ള ചികിത്സക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. തവക്കല്‍നയിലെ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍, സന്ദര്‍ശന വിസയില്‍ സൗദിയിലേക്ക് വരുമ്പോള്‍ അവരുടെ ആരോഗ്യ നില 'ഇന്‍ഷൂര്‍ ചെയ്ത സന്ദര്‍ശകന്‍' ആയിരിക്കുമെന്ന് തവക്കയില്‍ വ്യക്തമാക്കേണ്ടതുണ്ട്. സാധുതയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ സൗദിയിലേക്ക് വന്നാല്‍ ഗുണഭോക്താവ് ഇന്‍ഷുര്‍ ചെയ്യാത്ത സന്ദര്‍ശകരുടെ പട്ടികയിലായിരിക്കും.
എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസകളില്‍ സൗദിയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തവക്കല്‍യില്‍ രേഖപ്പെടുത്തിയിരിക്കണം. അവര്‍ സൗദിയില്‍ താമസിക്കുന്ന സമയത്ത് കോവിഡ് ബാധിച്ചാല്‍ ചികിത്സിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കുമെന്നും തവക്കല്‍നയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരിക്കണം.
Content Highlights: Health Insurance Council to correct the status of Tawakkalna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..