ഹറം വിപുലീകരണം; ചിലവ് 200 ബില്യണ്‍ റിയാല്‍ കവിഞ്ഞു


ജാഫറലി പാലക്കോട്

ഡോ. തൗഫീഖ് അൽ-റബിയ

ജിദ്ദ: മക്കയിലെ ഹറം വിപുലീകരണത്തിനുള്ള ചെലവ് 200 ബില്യണ്‍ റിയാല്‍ കവിഞ്ഞെന്നും വിശുദ്ധ പള്ളിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിപുലീകരണം തുടരുകയാണെന്നും സൗദി ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ക്ക് നല്‍കുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ പരിധിയോ ഇല്ലെന്ന് അല്‍-റബിയ വ്യക്തമാക്കി. ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലിമിനും ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഹജജിന്റെയും ഉംറയുടെയും ചെലവ് കുറയ്ക്കുന്നതിനുള്ള സൗദി അറേബ്യയുടെ താല്‍പ്പര്യം അല്‍-റബിയ എടുത്തുപറഞ്ഞു. ചെലവ് കുറയ്ക്കുന്ന വിഷയം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇരു ഹറമുകളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്രാലയം നല്‍കുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷനും ആധുനിക സാങ്കേതികവിദ്യകളുടെ ആമുഖവും ഉപയോഗവും സംബന്ധിച്ച് സമീപകാലത്ത് രാജ്യം നടത്തിയ ശ്രമങ്ങളെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

തീര്‍ഥാടകര്‍ക്ക് ചില സേവനങ്ങള്‍ നല്‍കുന്നതിന് റോബോട്ടുകള്‍ ഉപയോഗിക്കുന്നതും തീര്‍ഥാടകര്‍ക്കും ഹറമിലേക്കുള്ള സന്ദര്‍ശകര്‍ക്കും നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നുസ്‌ക് പ്ളാറ്റ്ഫോം വികസിപ്പിക്കുന്നതും മന്ത്രി പരാമര്‍ശിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നുസ്‌ക് പ്ളാറ്റ്ഫോമിലൂടെ ഉംറ പെര്‍മിറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഉംറ പെര്‍മിറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാകുമെന്നും മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ പറഞ്ഞു.

ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജജ് അല്ലെങ്കില്‍ ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ തീര്‍ഘഥാടകയെ അനുഗമിക്കാന്‍ മഹ്റം (രക്തബന്ധത്തില്‍പെട്ടവര്‍) ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ വനിതാ തീര്‍ഥാടകയെ അനുഗമിക്കാന്‍ മഹ്റം ആവശ്യമില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് വീണ്ടും മറുപടി പറയുകയായിരുന്നു മന്ത്രി.


Content Highlights: Haram renovation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented