.
മക്ക: അത്യാധുനിക സംവിധാനങ്ങളോടെ അണുവിമുക്തമാക്കപ്പെട്ട സ്ഥലമാണ് മക്കയിലെ വിശുദ്ധ ഹറം. യന്ത്രങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷം, പ്രതലങ്ങള്‍, നിലകള്‍, വായു, അതോടൊപ്പം മസ്ജിദിന്റെ എല്ലാ ഹാളുകളും അണുവിമുക്തമാക്കപ്പെടുന്നുണ്ട്. ഏറെ സവിശേഷതയുള്ള 1250 ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഹറം പള്ളി അണുവിമുക്തമാക്കുന്നത്.
ഹറമിന്റെ ഓരോ വശങ്ങളിലും പതിനൊന്നില്‍പരം റോബോട്ടുകളും പ്രതലങ്ങള്‍ വൃത്തിയാക്കന്‍ 600 ലധികം ഇലക്ക്രോണിക്, മാനുവല്‍ പമ്പുകളും കൈകള്‍ അണുവിമുക്തമാക്കുന്നതിന് 500 ഇലക്ട്രോണിക് സ്റ്റെറിലൈസറുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹറം പള്ളിയിലെ പരിസ്ഥിതി പ്രതിരോധ, പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഹസന്‍ അല്‍ സുവൈഹിരി പറഞ്ഞു.
ഹറമിന്റെ ഇടനാഴികളില്‍ സ്റ്റീം ഡിവൈസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ ഉപകരണങ്ങളൊക്കെ സന്ദര്‍ശകര്‍ക്കിടയില്‍ അണുബാധ പടരുന്നത് കുറയ്ക്കുമെന്നും അല്‍-സുവൈഹിരി വ്യക്തമാക്കി.
Content Highlights: haram mosque, Mecca
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..