മക്ക: ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം നര്വ്വഹിക്കുവാന് അപേക്ഷ നല്കിയവരില് തെരഞ്ഞെടുത്തവര്‍ക്ക് ഹജജ് ഉംറ മന്ത്രാലയം സന്ദേശമയച്ചുതുടങ്ങി. ടെക്സ്റ്റ് മെസ്സേജായാണ് സന്ദേശമയച്ചു തുടങ്ങിയിട്ടുള്ളത്.
പ്രായപരിധി അനുസരിച്ച്, അവരോഹണ ക്രമത്തിലാണ് അപേക്ഷകര്‍ക്ക് സന്ദേശമെത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തപോലെ പ്രായം കൂടിയവര്‍ക്ക് ആദ്യവും അതു കഴിഞ്ഞ് പ്രായം കുറഞ്ഞവര്‍ക്ക് എന്നിങ്ങനെയാണ് പരിഗണന നല്‍കുന്നത്. വരും ദിവസങ്ങളിലും സീറ്റു ലഭ്യത അനുസരിച്ച് ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന് അനുമതി അറിയിച്ചുകൊണ്ടുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അപേക്ഷകര്‍ക്ക് അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ന്(വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ഇലക്ട്രോണിക് ട്രാക്കിങ്ങിലുടെയാണ് രണ്ടാം ഘട്ട നടപടികളുടെ ഭാഗമായി വ്യത്യസ്ത വിഭാഗങ്ങള്‍ക്കനുസരിച്ച് ഹജജിന് യോഗ്യതയുള്ളവര്‍ക്ക് മെസ്സേജുകള്‍ അയച്ചുകൊണ്ടാണ് നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..