ഉംറ അനുമതി മറ്റൊരാള്‍ ഉപയോഗിക്കുന്നതിനെതിരെ ഹജജ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്


പ്രതീകാത്മക ചിത്രം

ജിദ്ദ: ഉംറ ആപ്പ് ഇതമര്‍ന അപേക്ഷയിലൂടെ നല്‍കിയ ഉംറ പെര്‍മിറ്റ്, അനുവദനീയമായ ഗുണഭോക്താവിനുപകരം മറ്റൊരാള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കുന്നതിനെതിരെ ഹജജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവണത അനുവദനീയമല്ല. ഇത് ഇതമര്‍ന, തവക്കല്‍ന ആപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഉംറ തീര്‍ത്ഥാടന ബുക്കിംഗിനായി തവക്കല്‍ന ആപ്പ് ഉപയോഗിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു. പകരം, ഇതമര്‍ന ആപ്പ് വഴി മാത്രമേ ഉംറ പെര്‍മിറ്റ് നല്‍കുകയുള്ളു.

മാര്‍ച്ച് അവസാനം വരെ എല്ലാ ദിവസവും സൗദികള്‍ക്കും, താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഉംറ റിസര്‍വേഷന്‍ ലഭ്യമാണെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം ഉംറ പെര്‍മിറ്റ് അപേക്ഷിക്കാന്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് ഉംറയ്ക്കായി സംവരണം ഏര്‍പ്പെടുത്താന്‍ രണ്ട് സമയപരിധിയുണ്ടെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മന്ത്രാലയം നിഷേധിച്ചു. ആദ്യത്തേത് റമദാന്‍ 1 മുതല്‍ 18 വരെയുള്ള കാലയളവിലേക്ക് ശഅബാന്‍ 15 മുതല്‍ മാര്‍ച്ച് 28 വരെയും രണ്ടാമത്തേത് റമദാന്‍ 19 മുതല്‍ 30 വരെയുള്ള കാലയളവിലക്ക് റമദാന്‍ 15 മുതല്‍ അതായത് ഏപ്രില്‍ 27 മുതല്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിന്റ ടോള്‍ ഫ്രീ നമ്പറായ 8004304444 വിളിച്ച് സംശയനിവാരണം തീര്‍ക്കാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented