ഹജ്ജ് സേവന ഒരുക്കങ്ങള്‍ ആരംഭിച്ചു


ജാഫറലി പാലക്കോട്

.

ജിദ്ദ: ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന് (ഐവ)യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഹജ്ജ് വേളകളില്‍ ഹാജിമാരെ സേവിക്കാനുള്ള പ്രാരംഭ പ്രവര്‍്ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ എംബസ്സിയുടെ സേവന വിഭാഗമായ ഐ.പി.ഡബ്ല്യു.എഫ് ന്റെ കീഴിലാണ് 'ഐവ'' സേവന രംഗത്തിറങ്ങുക.

കോവിഡ് ബൂസ്റ്റര്‍ ഡോസ് പൂര്‍ത്തീകരിച്ച ഇരുന്നൂറോളം വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷന്‍ ഇന്‍ ചാര്‍ജ്ജായി അന്‍വര്‍ വടക്കാങ്ങരയെ തിരഞ്ഞെടുത്തു.

അംഗ സംഘടനകള്‍ തങ്ങളുടെ കീഴിലുള്ള വളണ്ടിയര്‍മാരുടെ ഇക്കാമ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, എന്നിവ മെയ് 16 നുള്ളില്‍ എത്തിക്കേണ്ടതാണ്.

ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര, സൈഫുധീന്‍, അന്‍വര്‍ തലശ്ശേരി, മന്‍സൂര്‍ വണ്ടൂര്‍, ഹനീഫ് കാസര്‍ഗോഡ്, ലിയാഖത് കോട്ട, ജാബിര്‍ എടക്കാട്, ജൈസല്‍, നജ്മുദ്ധീന് മുല്ലപ്പള്ളി, റസാക്ക് മാസ്റ്റര്‍ മമ്പുറം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ദിലീപ് താമരക്കുളം നന്ദിയും പറഞ്ഞു. എം.എ റഷീദ് ഖിറാഅത്ത് നടത്തി.

Content Highlights: hajj, Jeddah

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented