ഹജ്ജ് തീര്‍ഥാടകരുടെ ഇഹ്റാമുകള്‍ പുനരുപയോഗത്തിനായി റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചു


ജാഫറലി പാലക്കോട്

.

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രത്യേക വേഷമായ ഇഹ്റാമുകള്‍ ഉപയോഗത്തിന് ശേഷം വീണ്ടും പ്രയോജനപ്പെടുത്തുന്നതിനായി അവ റീസൈക്കിള്‍ ചെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്റ് (എം.ഡബ്ല്യു.എ.എന്‍))വ്യക്തമാക്കി.

പരിസര മലിനീകരണം ഉണ്ടാകും വിധം അശ്രദ്ധമായി ഇഹ്റാം വേഷങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് ഒഴിവാക്കാന്‍,കഴിഞ്ഞ ഹജ്ജ് സീസണില്‍ മുന്‍കൈഎടുത്ത് പരീക്ഷണമെന്ന നിലയില്‍ അത്തരം ഉപേക്ഷിക്കപ്പെട്ട ഇഹ്റാം വേഷങ്ങള്‍ റീസൈക്കിള്‍ ചെയ്യുവാന്‍ സാധിച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതിന് കാരണം.

ഇഹ്റാമുകള്‍ പുനചംക്രമണം ചെയ്യുന്നതിനുള്ള പദ്ധതിയില്‍ പങ്കാളികളാകാനുള്ള ശ്രമത്തില്‍ വിജയം കണ്ടതോടെയാണ് വിപുലമായി ഈ സംരംഭം ആരംഭിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്റ് വിശദീകരിച്ചു. ഇക്കഴിഞ്ഞ ഹജ്ജുവേളയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇഹ്റാമുകള്‍ കൈമാറി തീര്‍ത്ഥാടകര്‍ സഹകരിച്ചിരുന്നു.

തീര്‍ത്ഥാടനത്തിനൊടുവില്‍ തീര്‍ത്ഥാടകരുടെ ക്യാമ്പുകളില്‍ നിന്ന് ഇഹ്റാമുകള്‍ ശേഖരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുന്നതിന് സ്വീകരിക്കുന്ന സംവിധാനം വിശദീകരിക്കുന്ന ഒരു വീഡിയോ കേന്ദ്രം അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്ക്വെച്ചിരുന്നു. ഇഹ്റാമുകള്‍ ശേഖരിച്ച ശേഷം, അവയെ തരംതിരിച്ച് അണുവിമുക്തമാക്കി കഴുകി സുതാര്യമായ ബാഗുകളില്‍ സുക്ഷിക്കുന്നു. കേടായവ തുന്നലുകള്‍ നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കുകയും ചെയ്യുന്നു.
ഹിജ്റ വര്‍ഷം 1443 ലെ ഹജ്ജ് സീസണില്‍ ആദ്യ പങ്കാളിത്തത്തില്‍ വേസ്റ്റ് മാനേജ്മെന്റ് തീര്‍ത്ഥാടകര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും നല്ല പെരുമാറ്റം സമ്പന്നമാക്കുന്നതിനും മുന്‍കൈയെടുത്തിട്ടുണ്ട്.

ഇഹ്റാമുകള്‍ പുനരുപയോഗിക്കുന്നതിനു പുറമേ, പരിസ്ഥിതിയെ സംരക്ഷിക്കാനും മലിനീകരണത്തിന്റെ എല്ലാ കാരണങ്ങളില്‍ നിന്നും സുസ്ഥിരമായി സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള മാലിന്യ പുനരുപയോഗ സംരംഭത്തെക്കുറിച്ച് വേസ്റ്റ് മാനേജ്മെന്റ് അവബോധം നല്‍കുകയും ചെയ്തിട്ടുണ്ട്.

Content Highlights: hajj, ihram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented