പ്രതീകാത്മക ചിത്രം | ഫോട്ടോ : അജിത് പനച്ചിക്കൽ/ മാതൃഭൂമി
മക്ക: ഹജ്ജ് നാളുകളിലെ കഠിനമായ ചുട് ഹാജിമാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ്. പൊതുവെ അറഫാത്തിലും മിനയിലുമാണ് ചൂട് വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നത്. ചാടിനൊപ്പം അമിതമായ വിയര്‍പ്പ്, ആവശ്യത്തിന് വെള്ളവും ജ്യൂസും കുടിക്കാത്തതുമൂലം ശരീരത്തിലെ ദ്രാവകങ്ങളും ലവണങ്ങളും കുറയുന്നു എന്നതും സാധാരണ ഹാജിമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്മാണ്.
അമിതമായ ഉഷ്ണത്താല്‍ തീര്ത്ഥാടകന് ക്ഷീണിക്കാതിരിക്കാന്‍ നേരിട്ട് വെയിലില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കണം. തിരക്കിലകപ്പെടാതിരിക്കുവാനും ശ്രമിക്കണം. ആവശ്യമായ ലവണങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കണം. വിശ്രമിക്കണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും കുടകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ നിര്‍ദ്ദേശിച്ചു.
ഉച്ചസമയത്ത് വെയിലത്തുള്ള സഞ്ചാരം ഹാജിമാര്‍ പരമാവധി ഒഴിവാക്കണം. അറഫാത്ത്, മിന, പ്രത്യേകിച്ച് ജമറാത്ത്, ബലിയിടം എന്നിവ പോലുള്ള ചൂട് സമ്മര്‍ദ്ദം കൂടുതലുള്ള സ്ഥലങ്ങളില്‍ ദിര്‍ഘദൂരം സൂര്യരശ്മികള്‍ക്ക് കീഴിലുള്ള നടത്തവും തിക്കിലും തിരക്കിലും പെടുന്നതും ഒഴിവാക്കണം.
Content Highlights: Hajj: Here's How to Protect Yourself from Sunstroke
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..