-
റിയാദ്: കോവിഡ് വാക്സിന് രണ്ടാം ഡോസ് എടുക്കുന്നതില്‍ വീഴ്ചവരുത്തുന്ന തീര്‍ഥാടകരുടെ ഹജ്ജ് അനുമതി റദ്ദാക്കുമെന്ന് സൗദി ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്. ഹജ്ജ് പെര്‍മിറ്റ് നേടിയ എല്ലാ തീര്‍ഥാടകരും അടുത്ത 48 മണിക്കൂറിനുള്ളില്‍ വാക്സിന് രണ്ടാം ഡോസ് എടുത്തിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
'ഈ വര്‍ഷത്തെ ഹജ്ജിനുള്ള അനുമതി നേടിയവര്‍ അടുത്തുള്ള വാക്സിനേഷന് കേന്ദ്രത്തില്‍ പോയി റിസര്‍വേഷന്‍ കൂടാതെ രണ്ടാമത്തെ ഡോസ് വാക്സിനെടുക്കാവുന്നത്. രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുവാന്‍ വീഴ്ചവരുത്തുന്നവരുടെ ഹജ്ജ് അനുമതി റദ്ദാകുന്നതാണ്'- ഡോ. അബ്ദുല്‍ ഫത്താഹ് മഷാത് പറഞ്ഞു.
ഹജ്ജ് പെര്‍മിറ്റ് നേടി 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഡോസിന് അവസരം ലഭിക്കാന്‍ ഹജ്ജ്പെര്മിറ്റുകള് സഹായിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ ഇരുഹറം സേവകന് സല്മാന് രാജാവിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷന് രജിസ്ട്രേഷന്റെ പ്രാഥമിക വ്യവസ്ഥകളിലൊന്നാണെന്നും രണ്ടാമത്തെ ഡോസ് തീര്‍ഥാടകരെ ഹജജ് നടത്താന്‍ പ്രാപ്തരാക്കുന്നതിന് അത്യാവശ്യമാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
Content Highlights: Hajj booking will be canceled if pilgrim fails to take second dose of coronavirus vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..