ഹജജ്: ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഗതാഗത സൗകര്യമൊരുക്കുന്നതിലും വിജയം


ജാഫറലി പാലക്കോട്

.

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരുടെ സഞ്ചാരം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ നടപടികള്‍ വിജയകരമായി നടപ്പാക്കായി. വെള്ളിയാഴ്ച രാത്രി അറഫാത്തില്‍ നിന്ന് മുസ്ദലിഫയിലേക്കുള്ള തീര്‍ഥാടകരുടെ മടക്കം വിജയകരമായിരുന്നു. ഇത് ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കാരണം അറഫാത്തില്‍ നിന്ന് മുസ്ദലിഫയിലേക്കുള്ള മടക്കയാത്ര കാര്യക്ഷമമായ തിരക്ക് നിയന്ത്രണം ആവശ്യമാണ്. തീര്‍ഥാടകരുടെ അറഫാത്തിലേക്കുള്ള യാത്രയും സുരക്ഷിതമായിരുന്നുവെന്ന് ഹജജ്-ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയ പറഞ്ഞു.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ എണ്ണം പുറത്തുവിട്ടിരുന്നു. മൊത്തം 899,353 തീര്‍ഥാടകരില്‍ 779,919 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് വന്നവരും 119,434 പേര്‍ സൗദി പൗരന്മാരും പ്രവാസികളും ഉള്‍പ്പെടുന്നുവെന്നും സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തി.
ഈ ഹജ്ജ് സീസണില്‍, ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 13 സര്‍ക്കാര്‍ ഏജന്‍സികള്‍ അടങ്ങുന്ന ഒരു സംയോജിത സംഘം തീര്‍ഥാടകരുടെ സഞ്ചാരവും ഗതാഗതവും നിയന്ത്രിക്കുന്നുണ്ട്.

തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഗതാഗതം, പാര്‍പ്പിടം, സംഘടനാ നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങള്‍ക്കുമായി മന്ത്രാലയം ഒരു സംയോജിത പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്ന് അറഫാത്തില്‍ നിന്നുള്ള തീര്‍ഥാടകരെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന യൂണിറ്റ് തലവന്‍ മുഹമ്മദ് അല്‍ ഗാര്‍ണി പറഞ്ഞു. ഹജജ് പൂര്‍ത്തിയാക്കി ഹാജിമാര്‍ വീണ്ടും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുവരെ സേവനം ഉറപ്പാക്കും.

8,00000 തീര്‍ഥാടകരെ അറഫാത്തിനും മുസ്ദലിഫയ്ക്കും ഇടയിലുള്ള മൂന്ന് ഗതാഗത റൂട്ടുകളിലൂടെ ബസുകള്‍ വഴി അറഫാത്തിലേക്ക് എത്തിച്ചിരുന്നു. 200,000 പേര്‍ അല്‍-ഹറമൈന്‍ റെയില്‍വേ വഴിയാണ് അറഫയിലെത്തിയത്. പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നടത്താന്‍ പുറപ്പെടുന്നതിന് മുമ്പ് ത്വവാഫ് അല്‍-ഇഫാദ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രത്യേക യാത്രാ റൂട്ട് ഒരുക്കിയിട്ടുണ്ട്.

Content Highlights: hajj 2022, saudi arabia news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented