.
മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിവഴി ഹജ്ജ് കര്‍മ്മത്തിനായി കേരളത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകരില്‍ അവസാന മലയാളി ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി യാത്രയപ്പ് നല്‍കി. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് മക്കയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കേരളക്കാരായ 304 അംഗ സംഘത്തിനാണ് യാത്രയപ്പ് നല്‍കിയത്. നെടുമ്പാശ്ശേരിയില്‍നിന്ന് 21-ാമത്തെ വിമാന സര്‍വീസില്‍ എത്തിയതായിരുന്നു ഈ സംഘം.
ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് ഹാജിമാരുടെ കെട്ടിട നമ്പര്‍ 205-ല്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. പ്രഭാതഭക്ഷണവും പാക്ക് ചെയ്ത ഉച്ചഭക്ഷണവും നല്‍കിയാണ് കെ.എം.സി.സി. പ്രവര്‍ത്തകര്‍ യാത്രയയപ്പു നൽകിയത്. സൗദിയയുടെ എസ്.വി 5752 വിമാനത്തില്‍ വൈകീട്ട് 5.10-ന് ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം രാത്രി 12.50-ന് നെടുമ്പാശ്ശേരിയില്‍ എത്തും. ഈ സംഘത്തില്‍ കേരള വളണ്ടിയര്‍ ക്യാപ്റ്റണ്‍ മുഹമ്മദ് ഷഫീഖ് പി.കെ., വളണ്ടിയര്‍മാരായ മുഹമ്മദ് റൗഫ്, മുഹമ്മത് ഫാരിസ്, തമഴിനാട് വനിത വളണ്ടിയര്‍ നിജാമ എന്നിവര്‍ യാത്രയില്‍ കൂടെയുണ്ട്.
മക്ക കെ.എം.സി.സി. പ്രസിഡന്റ് കുഞ്ഞിമോന്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞകുളം, കേരള ഹജ്ജ് കമ്മിറ്റി മെംബര്‍ ഡോ:ഐ.പി അബ്ദുസലാം എന്നിവരും മക്ക കെ.എം.സി.സിയുടെ മറ്റ് വളണ്ടിയര്‍മാരും യാത്രയപ്പിന് നേതൃത്വം നല്‍കി.
Content Highlights: hajj


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..