ഖാലിദ് അൽ ഫൈസൽ രാജകുമാരൻ
മക്ക: രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു മില്യണ്‍ തീര്‍ഥാടകരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ഈ വര്‍ഷത്തെ ഹജജ് സീസണ് വിജയകരമാണെന്ന് മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജജ് കമ്മിറ്റി പ്രസിഡന്റുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് പറഞ്ഞു.
സുരക്ഷ, സേവന, ആരോഗ്യ മേഖലകളില്‍ ഈ വര്‍ഷത്തെ തീര്‍ഥാടനം വിജയകരമാണെന്ന് അറിയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഖാലിദ് രാജകുമാരന് അറിയിച്ചതായി സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടനകാലത്ത് അപകടങ്ങളോ അണുബാധയോ രോഗബാധയോ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ ഹജജ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച വിപുലമായ സാമ്പത്തിക പിന്തുണയും പദ്ധതികളും ജീവനക്കാരുമാണ് വിജയത്തിന് കാരണമെന്ന് ഖാലിദ് രാജകുമാരന് പറഞ്ഞു.
ലോകമെമ്പാടുമുള്ള തീര്‍ഥാടകരെ സേവിക്കുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അതേസമയം, ഈ വര്‍ഷത്തെ ഹജജിനിടെ തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് -19 വൈറസ് ബാധ 38 വ്യക്തിഗത കേസുകളില്‍ മാത്രമായിരുന്നുവെന്നും ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അവ അതിവേഗം പരിഹരിക്കപ്പെട്ടുവെന്നും സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു.
തീര്‍ഥാടകര്‍ക്കിടയില്‍ രോഗബാധ പടര്‍ന്നിട്ടില്ലെന്ന് അധികാരികള്‍ തയ്യാറാക്കിയ വിജയകരമായ ആരോഗ്യ പദ്ധതിയെ ഉദ്ധരിച്ച് അല്‍-ജലാജെല്‍ പറഞ്ഞു. 230-ലധികം ആരോഗ്യ സൗകര്യങ്ങളിലുടെ പുണ്യസ്ഥലങ്ങളിലുടനീളമുള്ള തീര്‍ഥാടകര്‍ക്ക് പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
25,000-ലധികം ആരോഗ്യ പ്രവര്‍ത്തകരും 2,000 സന്നദ്ധപ്രവര്‍ത്തകരും 130,000 തീര്‍ഥാടകര്‍ക്ക് സേവനം നല്കി. ഹജജ് സീസണില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ 10 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തുകയും 187ലധികം കാര്‍ഡിയാക് കത്തീറ്ററൈസേഷനും 447 കിഡ്നി ഡയാലിസുകളും നടത്തുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സേഹ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ 2,000 തീര്‍ഥാടകര്‍ക്ക് സേവനം നല്കി. സുരക്ഷിതമായ ഹജജ് ഉറപ്പാക്കിയ മെഡിക്കല്‍ സ്റ്റാഫിന്റെ പങ്കിനെയും അവരുടെ സേവനങ്ങളുടെ പൂര്‍ണ്ണമായ ഏകോപനത്തെയും അല്‍ ജലാജെല്‍ പ്രശംസിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..