കല്ലേറ് കർമത്തിൽ നിന്ന്
മിന:ഹാജിമാര്‍ മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ജംറകളിലെ പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വലിയ പ്രതീകമായ ജംറതുല്‍ അക്കബയിലാണ് ആദ്യ ദിവസത്തെ കല്ലേറ് കര്‍മം ഹാജിമാര്‍ നിര്‍വഹിച്ചത്.
കഴിഞ്ഞ ദിവസം അറഫയില്‍ നിന്ന് ആര്‍ജിച്ചെടുത്ത ഹജജിന്റെ പുണ്യവുമായി മുസ്ദലിഫയില്‍ എത്തി രാപ്പാര്‍ത്ത ശേഷമാണ് ഹാജിമാര്‍ ഇന്നലെ മിനായിലെത്തി കല്ലേറ് കര്‍മം ആരംഭിച്ചത്. ഇന്നും നാളെയും ഹാജിമാര്‍ കല്ലേറ് കര്‍മം തുടരും.
അനുഗ്രഹീതമായ ഈദുല്‍ അദ്ഹയുടെ ആദ്യ ദിവസം പുലര്‍ച്ചെ മുതല്‍ തന്നെ കല്ലേറ് കര്‍മം ആരംഭിച്ചു. ഹാജിമാര്‍ക്ക് സൗകര്യപ്രദമായി കല്ലേറ് കര്‍മം നിര്‍വഹിക്കുവാനായി പ്രത്യേകം ഗ്രൂപ്പുകളായാണ് കല്ലേറ് കര്‍മം നടക്കുന്ന ജംറയിലേക്ക് അധികൃതര്‍ ഹാജിമാരെ കയറ്റിവിട്ടത്.
കല്ലേറു കര്‍മവുമായി ബന്ധപ്പെട്ട വീഡിയോ - ഫോട്ടോ ഫൂട്ടേജുകള്‍ സോഷ്യല്‍ മീഡിയയില്‍പ്രചരിക്കുന്നുണ്ട്.ഇതില്‍ ജാംറാത്തിനടുത്തുള്ള പ്രദേശങ്ങളിലൂടെ ഹാജിമാര്‍ കല്ലേറ് കര്‍മത്തിനു പോകുന്നതും കര്‍മം കഴിഞ്ഞു തിരിച്ചു വരുന്നതും കാണാവുന്നതാണ്.
തിക്കും തിരക്കുമില്ലാതെ തീര്‍ഥാടകര്‍ ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറതുല്‍ അഖ്ബയിലാണ് കഴിഞ്ഞ ദിവസം കല്ലേറ് കര്‍മം നടത്തിയത്. സുഖകരമായി ഹാജിമാര്‍ക്ക് കര്‍മം നടത്തുവാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുവാനും സുരക്ഷാ ഉദ്യോഗസ്ഥരും സ്കൗട്ടുകളും മറ്റ് ബന്ധപ്പെട്ട അധികാരികളും കര്‍മനിരതരായിരുന്നു.
കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ഇന്ന് മിനായില്‍ തന്നെ തങ്ങുകയാണ്. തൊട്ടടുത്ത ദിവസങ്ങളിലും മിനായിലെ കല്ലേറ് കര്‍മം തുടരും. കല്ലേറ് കര്‍മത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഹാജിമാര്‍ പിശാചിന്റെ മുന്ന് പ്രതീകങ്ങള്‍ക്കു നേരെയും കല്ലെറിയും. നാളെ നടക്കുന്ന മുന്നാം ദിവസത്തെ കല്ലേറ് കര്‍മത്തിനായി ഹാജിമാര്‍ മിനായില്‍ തങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..