ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദര്‍ശനം; ഗള്‍ഫുഡില്‍ ആറ് ധാരണാപത്രം ഒപ്പിട്ട് ലുലു


2 min read
Read later
Print
Share

ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു

ദുബായ്: കോവിഡാനന്തരം ദുബായില്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ് പങ്കാളിത്തം. ഇന്ത്യ ഉള്‍പ്പെടെ 125 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് നാല് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ഗള്‍ഫുഡില്‍ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രൃംഖലയും ഭക്ഷ്യ ഉല്‍പ്പാദന/വിതരണ കമ്പനിയുമായ ലുലു ഗ്രൂപ്പും ശ്രദ്ധേയ സാന്നിധ്യമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് മേളയില്‍ അവതരിപ്പിച്ചത്. മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തതിനായി ആറ് ധാരണാ പത്രങ്ങളും ഒപ്പിട്ടു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ APEDA യുമായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണാപത്രമാണ് ഇതില്‍ പ്രധാനം. നിലവില്‍ ലുലു ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 52000 മെട്രിക് ടണ്‍ പഴം പച്ചക്കറികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫുഡില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കയറ്റുമതി 20 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, APEDA ചെയര്‍മാന്‍ എം. അംഗമുത്തു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് സിഒഒ വിഐ സലീമും APEDA ഡയറക്ടര്‍ തരുണ്‍ ബജാജുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

മറ്റ് പ്രധാന ധാരണാപത്രങ്ങള്‍

ഉത്തര്‍പ്രദേശ് ഭക്ഷ്യ വിതരണ മന്ത്രാലയം സംസ്‌കരിച്ച ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്നങ്ങള്‍ നിന്ന് ഇറക്കുമതിചെയ്യാന്‍ ഉത്തര്‍ പ്രദേശ് ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണ

രേണുക ഷുഗര്‍ മില്‍സ് - ധാരണ പ്രകാരം ലുലു ബ്രാന്‍ഡ് പഞ്ചസാര വിപണിയില്‍ എത്തിക്കും

ഒട്ടക പക്ഷിയിറച്ചി വിപണിയില്‍ എത്തിക്കുന്നതിനായി - ഓസ്ട്രിച്ച് ഒയാസിസ് എന്ന എമിറാത്തി കമ്പനിയുമായി ധാരണ

അമേരിക്കന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി അമേരിക്കന്‍ ഭക്ഷ്യ കമ്പനിയായ ഹെര്‍സ്സുമായി

ലുലു ആസ്ത്രേലിയയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ആസ്ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനവുമായി നടന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മെല്‍ബണില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എം എ യൂസഫലി അറിയിച്ചു.

അമേരിക്ക, യു കെ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെല്ലാം ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളുള്ള ലുലു മെല്‍ബണിലും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആസ്‌ത്രേലിയയില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകും.

ലുലു ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍

ഉന്നത ഗുണനിലവാരത്തിടെയുള്ള ലുലു ബ്രാന്‍ഡ് ഭക്ഷ്യ ഉത്പന്നങ്ങളും ഗള്‍ഫുഡില്‍ വെച്ച് വിപണിയിലിറക്കി. പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഇന്ത്യ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക് തേന്‍, നെയ്യ് , മിനറല്‍ വാട്ടര്‍, വിനാഗിരി ഉള്‍പ്പെടെയുള്ളവയാണ് പുറത്തിറക്കിയത്.

ലുലു ഗ്രൂപ്പ് സി ഇ ഒ സെഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലിം, എം എം അല്‍ത്താഫ്, ആനന്ദ് റാം എന്നിവരും സംബന്ധിച്ചു. ഗള്‍ഫുഡിനോടനുബന്ധിച്ച് ഈ മാസം 23 മുതല്‍ മാര്‍ച്ച് 8 വരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലുലു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും.

Content Highlights: Gulfood: World's Largest Food Exhibition

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gulmohar

3 min

പ്രണയവും സൗഹൃദവും ഓര്‍മിപ്പിക്കുന്ന ഗുല്‍മോഹര്‍

Jul 2, 2022


Sugathanjali

1 min

ആശാന്‍ കവിതകളുമായി 'സുഗതാഞ്ജലി' ആഗോള കാവ്യാലാപന മത്സരം

Jan 3, 2022


covid

1 min

കോവിഡ്19: ബഹ്റൈനില്‍ ഒരു പ്രവാസി കൂടി മരിച്ചു

May 25, 2020

Most Commented