
റോസ്ലിൻ റോയ്ക്ക് ഇന്ത്യൻ സ്കൂൾ മുൻ ഭരണസമിതി യാത്രയയപ്പ് നൽകുന്നു.
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ മുന്‍ ഭരണസമിതി അംഗവുമായ റോസ്ലിന് റോയിക്ക് ഇന്തൃന്‍ സ്കൂളിലെ മുന്‍ ഭരണസമിതിയംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി.
ബഹ്റൈനിലെ പൊതു സാമൂഹൃ സാസ്കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലേറെയായി നിറഞ്ഞു നിന്ന റോസ്ലിന് റോയ് ഐ.സി.ആര് എഫിന്റെ നേതൃനിരയിലും ഇന്തൃന്‍ സ്കൂളിന്റെ 2008, 2014 വര്‍ഷങ്ങളിലെ ഭരണ സമിതിയുടെ നേതൃനിരയിലും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍ ആശംസപ്രസംഗത്തില്‍ പറഞ്ഞു
ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, മുന്‍ സെക്രട്ടറിമാരായ ഇ.എ.സലീം, രമേശ് സാംബശിവന്, മുന്‍ വൈസ് പ്രസി. പവിത്രന് രയരോത്ത്, മുന്‍ ഭരണ സമിതി അംഗങ്ങളായ ബെന്നി വര്‍ക്കി, ചന്ദ്രകാന്ത് ഷെട്ടി, ആഷിക് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..