സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ജനസേവന വിഭാഗമായ വെൽകെയർ ബഹ്‌റൈൻ തയ്യാറാക്കുന്ന ഓണം സൗഹൃദ കിറ്റുകൾ
മനാമ: കോവിഡ് ഭീഷണി അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കായി സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ജനസേവന വിഭാഗമായ വെല്‍കെയര്‍ ബഹ്‌റൈന്‍ ഓണം സൗഹൃദ കിറ്റുകള്‍ തയ്യാറാക്കുന്നു. കഴിഞ്ഞ അഞ്ച് മാസമായി നല്കി കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും ജീവന്‍രക്ഷാ ഔഷധങ്ങളുടെയും തുടര്‍ച്ചയായാണ് സുമനസ്സുകളുടെ സഹായത്തോടെ ഓണം സൗഹൃദ കിറ്റുകള്‍ ഒരുക്കുന്നത്.
അരിയും ആട്ടയും മസാലക്കൂട്ടുകളും പാചക എണ്ണയും പച്ചക്കറികളുമടങ്ങുന്നതാണ് ഭക്ഷ്യ ധാന്യ കിറ്റ്. ഓണം സൗഹൃദ കിറ്റുകളില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ക്ക് ടീം വെല്‍കെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ ബദറുദ്ദീന്‍ പൂവാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698, 33935588 എന്നീ നമ്പറുകളിള്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Gulf Bahrain news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..