കെസിഎഫ് ബഹ്റൈൻ ഫൗണ്ടേഷൻ ദിനാഘോഷം
മനാമ: സാമൂഹിക, വിദ്യാഭ്യാസ, മത സേവനങ്ങളിലൂടെ ഗള്‍ഫിലും യൂറോപ്പിലും പ്രവര്‍ത്തിക്കുന്ന ഏക പ്രവാസി കന്നഡിഗാസ് സംഘടനയാണ് കെസിഎഫ്. പ്രവാസി കന്നഡിഗക്കാര്‍ക്ക് സാന്ത്വന കൈകളിലൂടെ പ്രതീക്ഷകള്‍ നല്‍കി വെളിച്ചമാകുന്ന കേസിഎഫ് സംഘടനക്ക് ഫെബ്രുവരി 15 ന് എട്ടാം വാര്‍ഷികം.
'സത്യം-സഹിഷ്ണുത-സമര്‍പ്പണം' എന്ന മുദ്രാവാക്യമുയര്‍ത്തി കെസിഎഫ് ഫൗണ്ടേഷന്‍ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ചിരുന്നു. അതു പ്രകാരം സംയുക്ത ഖാഴി ശൈഖുന സൈനുല്‍ ഉലമ മാണി ഉസ്താദ് ദുആ ആശിര്‍വദിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. കെസിഎഫ് ബഹ്റൈന്‍ ദേശീയ സമിതി അധ്യക്ഷന്‍ ജമാലുദ്ദീന്‍ വിറ്റല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് സഅദി ശിവമോഗ മുഖ്യ പ്രഭാഷണം നടത്തി.
കെസിഎഫ് ഐഎന്‍സി സംഘാടക വിങ് പ്രസിഡന്റ് പിഎംഎച്ച് ഹമീദ് സഅദി ഈശ്വരമംഗില, ഐഎന്‍സി ഇഹ്‌സാന്‍ വകുപ്പ് ചെയര്‍മാന്‍ അബുബക്കര്‍ റെയ്‌സ്‌കോ ഹാജി, ആര്‍എസ്സി ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അബ്ദുള്‍ റഹിം സഖാഫി വരവുര്‍, കേരള സര്‍ക്കാരിന്റെ പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, കന്നഡ സംഗം ബഹ്റൈന്‍ പ്രസിഡന്റ് പ്രദീപ് ഷെറ്റി, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര എന്നിവര്‍ ശുഭം നേര്‍ന്നു.
കേസിഎഫ് ബഹ്റൈന്‍ ഇഹ്‌സാന്‍ വിംഗ് സെക്രട്ടറി ഹനീഫ് കിണ്യ, കെസിഎഫ് ബഹ്റൈന്‍ ദേശീയ സമിതി പബ്ലിഷിംഗ് വിഭാഗം സെക്രട്ടറി തൗഫീക് ബെല്‍ത്തങ്ങടി, റിലീഫ് വിങ് സെക്രട്ടറി ഹനീഫ് ജി.കെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കിന്യ, റസാക് അനക്കല്‍ എന്നിവര്‍ പങ്കെടുത്തു. കെസിഎഫിന്റെ ദേശീയ സമിതി, സോണ്‍ ആന്റ് സെക്ടറിലെ നേതാക്കള്‍, ബഹ്റൈനിലെ വിവിധ സംഘടനകളുടെ തലവന്‍മാര്‍, പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ സൂം ഓണ്‍ലൈനില്‍ പങ്കെടുത്തു. കെസിഎഫ് ബഹ്റൈനിന്റെ ദേശീയ സമിതി സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം ചെയ്തു. കെസിഎഫ് ഐഎന്‍സി ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് ബഷീര്‍ കാര്‍ലെ പരിപാടി അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..