കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചു ഓമനിലെ ജബൽ ഷാമ്സ് പാർവതത്തിൽ സ്ഥാപിച്ച ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക് | ചിത്രം: കുന
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്. 2,472 സ്ക്വയർ മീറ്റർ വിസ്ത്രിതിയില്‍ നിർമ്മിച്ച ഭീമൻ കുവൈത്ത് ദേശീയ പതാക സുൽതാനെറ്റ് ഓഫ് ഓമനിലെ ജെബൽ ഷാമ്സ് പർവതത്തിൽ ഉയർത്തിയാണ് റെക്കോർഡ് സൃഷ്ടിച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ മലനിരയായ ഒമാനിലെ ജബൽ ഷാമ്സിലാണ് ഫ്ലാഗ് എന്ന വളന്ററി ടീം കൂറ്റൻ പതാക സ്ഥാപിച്ചത്. സമുദ്ര നിരപ്പിൽനിന്ന് 3,028 അടി ഉയരത്തിലാണ് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയതെന്ന് വളന്റിയർ ടീം തലവൻ ഫുആദ് ഖബസർഡ് അറിയിച്ചു.
അതേസമയം രാജ്യത്തിനു ലഭിക്കുന്ന ഈ വലിയ അംഗീകാരവും നേട്ടവും കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സ്സബാഹ്, കിരീടാവകാശി ഷേയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർഅൽ സ്സബാഹ് എന്നിവർക്കും കുവൈത്ത് ജനതക്കും സമർപ്പിക്കുന്നതായും ഫുആദ് ഖബസാർഡ് അറിയിച്ചു.
അതോടൊപ്പം ഭീമൻ കുവൈത്ത് ദേശീയ പതാക നിർമ്മിക്കുന്നതിനും പതാക പ്രദർശിപ്പിക്കുന്നതിനും. സൗകര്യം ഒരുക്കിനൽകിയ ഒമാനി റോയൽ കോർട്ടിനും സുൽത്താനേറ്റ് അധികൃതർക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Content Highlights: guinness record for huge kuwait national flag
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..