സൗദി പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിബന്ധനകള്‍


ജാഫറലി പാലക്കോട്

ജിദ്ദ: സൗദി അറേബ്യയിലെ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നതിന് മതകാര്യ മന്ത്രാലയം പുതിയ അഞ്ച് നിബന്ധനകള്‍ വെച്ചു. പള്ളികളില്‍ നിന്നും പുറത്തേക്ക് വരുന്ന ശബ്ദം മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം ഈ വിഷയത്തില്‍ നിബന്ധനകളോടെ പള്ളികളില്‍ ഉച്ചക്കഭാഷിണി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം വെച്ചത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇസ്ലാമിക കാര്യ മന്ത്രാലയം എല്ലാ പ്രദേശങ്ങളിലെയും പ്രവിശ്യകളിലെയും മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഓഫീസുകള്‍ക്കും ഉത്തരവാദപ്പെട്ട വിഭാഗങ്ങള്‍ക്കും സര്‍ക്കുലര്‍ മുഖേന അറിയിച്ചിട്ടുണ്ട്.

പ്രധാനമായും അഞ്ച് നിര്‍ദ്ദേശങ്ങളാണ് ഉച്ചഭാഷി ഉപയോഗിക്കുന്നതിന് മന്ത്രാലയം വെച്ചിട്ടുള്ളത്.

പള്ളിക്ക് പുറത്ത് നാല് സ്പീക്കര്‍ മാത്രം ഘടിപ്പിക്കുക (ഘടിപ്പിക്കുന്നത് പള്ളിമിനാരങ്ങളിലായിരിക്കണം)

മിതമായ അളവില്‍ മാത്രം ശബ്ദം ക്രമീകരിക്കുക.

പള്ളിക്കകത്ത് സൗണ്ട് മിക്സര്‍, സ്റ്റീരിയോ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

പള്ളിക്കകത്തു ഘടിപ്പിക്കുന്ന സ്പീക്കറുകറുകളുടെ എണ്ണം ആവശ്യത്തിലധികം ഉണ്ടാവാതിരിക്കുക.

പള്ളിക്കകത്ത് കേള്‍ക്കാന്‍ കഴിയുന്ന അവസ്ഥയില്‍ മാത്രം ശബ്ദം ഒതുക്കുക തുടങ്ങിയവയാണ് നിബന്ധനകള്‍.

ഈ നിബന്ധനകളും മന്ത്രാലയത്തിന്റെ മറ്റു നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഉച്ചഭാഷിണി ഉപകരണങ്ങള്‍ ഉചിതമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുവാനും മന്ത്രാലയം അതിന്റെ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു.

ഇതിനു പുറമെ പള്ളിക്കകത്ത് നടക്കുന്ന ക്ളാസുകളും പ്രഭാഷണങ്ങളും പള്ളിയുടെ പുറത്തേക്ക് പ്രക്ഷേപണം ചെയ്യുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്. പള്ളിയുടെ പുറത്തും അകത്തും ഘടിപ്പിക്കപ്പെട്ട സ്പീക്കറുകളുടെ എണ്ണം അറിയുന്നതിന് ഓരോ പള്ളികളിലെയും ഉച്ചഭാഷിണിയുടെ കണക്കെടുപ്പ് നടത്തുവാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പള്ളിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കുന്ന 'ഇമാമും', ബാങ്ക് വിളിക്കുന്ന 'മുഅദ്ദിനും' ആയിരിക്കണമെന്നും പള്ളികളില്‍ എന്തെങ്കിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ ഇവര്‍ തന്നെയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Guidelines for using loudspeakers in Saudi mosque

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented