-
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറങ്ങി. ഇടവകയുടെ പ്രവര്‍ത്തനങ്ങളും, അറിയിപ്പുകളും
ഇടവക ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനകര്‍മ്മം ഇടവക വികാരി റവ. ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ സഹവികാരി റവ. ഫാ. ലിജു പൊന്നച്ചന്‍, ട്രഷറാര്‍ മോണിഷ് പി. ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗ്രീഗോറിയന്‍ ടീമിലും, ഇടവക ഭരണസമിതിയിലും അംഗങ്ങളായ സിബി അലക്‌സാണ്ടര്‍, ജുബിന്‍ പി. ഉമ്മന്‍, ദിലീപ് മാത്യു ജോണ്‍, ജിബു ജേക്കബ്, ജയിംസ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ക്ക് പുറമേ മറ്റ് പുതിയ സേവനങ്ങള്‍ കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..