കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തിലെ തിരക്ക് | ചിത്രം: കുന
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ശമ്പള വർധനവ് അനുവദിച്ച് ആരോഗ്യ മന്ത്രാലയം. 2021 ജൂലൈ മാസം മുതൽ 500 ദിനാർ ശമ്പള വർധനവാണ് സർക്കാർ മേഖലയിലുള്ള സ്വദേശി-വിദേശി ഡോക്ടർമാർക്ക് ലഭിക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം സിവിൽ സർവീസ് കമ്മിഷഷൻ അംഗീകരിച്ചതയും പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ആയിരത്തിലേറെ ഡോക്ടർമാർക്കാണ് ഇതിന്റെ അനുകൂല്യം ലഭിക്കുക. അത്യാഹിത വിഭാഗം, അനേസ്തെഷ്യ വിഭാഗം എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശി ഡോക്ടർമാർക്കും ശമ്പള വർധനവ് ലഭിക്കുന്നതാണ്. മലയാളികളടക്കം നിരവധി വിദേശി ഡോക്ടർമാരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
Content Highlights: government doctors to get salary hike in kuwait
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..