-
ദോഹ :വ്യത്യസ്ത വിദേശ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന വാഴക്കാട് പഞ്ചായത്തിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഗ്ലോബല്‍ ഒഐസിസി വാഴക്കാടിന്' എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ പുതിയ സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു . കഴിഞ്ഞ കാലങ്ങളില്‍ വാഴക്കാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഗ്ലോബല്‍ ഒഐസിസി ക്ക് 2020 -21 വര്ഷങ്ങളിലേക്കാണ്പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.
അന്‍വര്‍ സി കെ(ജിദ്ദ) പ്രസിഡന്റും, മന്‍സൂര്‍ സികെ(ദുബായ്) ജനറല്‍ സെക്രട്ടറിയും, അന്‍സാര്‍ സി കെ(റിയാദ്) ട്രഷററുമായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിയില്‍ ഹര്‍ഷിദ് ചിറ്റന്(റിയാദ്), ജൈസല്‍ കെ കെ (ദോഹ) എന്നിവര്‍ വൈസ് പ്രെസിഡന്റുമാരാണ് . ഷബീര്‍ അലി പി എം (ദോഹ) , നഫീര്‍ തറമ്മല്‍ (ദമാം), വഹീദ് (റിയാദ്) , റിയാസ് സി കെ സി(റാസല്‍ ഖൈമ) , കെ മാന്റ്റി(ദമാം), ശരീഫ് (ജിദ്ദ)എന്നിവരെ ജോയിന്‍ സെക്രട്ടറിമാരായും,
ശരീഫ് കെ പി (ഒമാന്‍), ജാവിഷ് അഹമ്മദ്(ദമാം ), അന്‍വര്‍ സാദത് (റിയാദ്) എന്നിവരെ ചാരിറ്റി കോഡിനേറ്റര്‍മാരായും, ഷംവില്‍ എളാംകുഴി (ദോഹ), റിയാസ് എളമരം(ദുബായ്) എന്നിവരെ മീഡിയ കോഡിനേറ്റര്‍മാരായും തെരെഞ്ഞെടുത്തു .
സൗദി അറേബിയയിലെ വിവിധ പ്രവിശ്യകള്‍ ,UAE യിലെ വിവിധ എമിറേറ്റ്സുകള്‍ , ഖത്തര്‍ , ഒമാന്‍ , കുവൈറ്റ് , ബഹ്റൈന്‍,കാനഡ എന്നി രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 21 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തിട്ടുണ്ട് .
കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച നേതൃകമ്മറ്റി യോഗം,ഈ മഹാമാരി കാലത്തും കേരള സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ നാടിന് അപമാനമാണെന്നും കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..