ഗ്ലോബല്‍ കെഎംസിസി കാമ്പയിന്‍ ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു


വയനാട് ജില്ല ഗ്ലോബൽ കെഎംസിസിയുടെ മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കോറോത്തിന് പ്രഥമ മെമ്പർഷിപ് നൽകി നിർവഹിക്കുന്നു

മനാമ: ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലയിലെ പഞ്ചായത്തു തലങ്ങളില്‍ '' കനിവിന്റെ ചിറകൊരുക്കാം ഒരുമയില്‍ അണിനിരക്കാം'' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ല മുസ്ലിം ലീഗ് സാരഥികളായ ജനാബ് പി പി എ കരീം, കെ കെ അഹ്‌മദ് ഹാജി എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോബല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് കോറോത്തിന് ആദ്യ മെമ്പര്‍ഷിപ് നല്‍കി നിര്‍വഹിച്ചു.

കെഎംസിസി മെമ്പര്‍ഷിപ്പുള്ള ജില്ലയിലെ മുഴുവന്‍ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുക എന്നതാണ് കാമ്പയിന്റെ ഉദ്ദേശം. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ചലനാത്മകമായ ഇടപെടലുകള്‍ക്ക് പുറമെ പ്രവാസികള്‍ക്കും നാടിനും ഗുണകരമായ വന്‍ പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണ് ഗ്ലോബല്‍ കെഎംസിസി.

ക്രിയാത്മകവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെയും ആ ദേശത്തെ പ്രവാസികളുടെയും പ്രത്യാശയായി മാറിയിരിക്കുകയാണ് വയനാട് ജില്ല ഗ്ലോബല്‍ കെഎംസിസിയെന്ന് ഭാരവാഹികള്‍ വിലയിരുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താത്പര്യങ്ങളും സ്വന്തം പൗരന്മാര്‍ക്ക് അനുകൂലമായി മാറികൊണ്ടിരിക്കുമ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള വയനാട്ടിലെ കെഎംസിസി പ്രവര്‍ത്തകരും അവര്‍ക്കനുകൂലമാകുന്ന ഭാവി പദ്ധതികളുടെ സജീവ ആലോചനകളിലാണ്. സാമ്പത്തികവും ചരിത്രപരവുമായ പല കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന

ജില്ലയില്‍ അനിവാര്യതയുടെ സൃഷ്ടിയെന്നോണം കൃത്യം ഒരു വര്‍ഷം മുന്‍പാണ് ജില്ല മുസ്ലിം ലീഗിന്റെ നേതൃപരമായ പങ്കില്‍ ഗ്ലോബല്‍ കെഎംസിസി വയനാട് രൂപപീകരിക്കപ്പെടുന്നത്. നാട്ടില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ഒരു ആലോചന ശക്തിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വയനാട്ടുകാരായ കെഎംസിസി പ്രവര്‍ത്തകരെ കോര്‍ത്തിണക്കി ഗ്ലോബല്‍ കെഎംസിസി എന്ന ആശയം മുന്‍പോട്ടു വെച്ചത്. കോവിഡ് കാലത്ത് പ്രതിസന്ധിയിലകപ്പെട്ടുപോയ ജില്ലയിലെ 2500 ഓളം പ്രവാസി കുടുംബാംഗങ്ങള്‍ക്ക് കോവിഡ് കാലത്ത് ഭക്ഷണ കിറ്റ് നല്‍കി സമാശ്വാസം പകര്‍ന്നാണ് ഗ്ലോബല്‍ കെഎംസിസി നാന്ദി കുറിച്ചത്. ദുബൈയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനും ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ മജീദ് മണിയോടന്‍ പ്രസിഡന്റും സൗദി അറേബിയയിലെ കെഎംസിസി സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യമായ അസീസ് കോറോം ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഹംസക്കുട്ടി ബത്തേരി ട്രഷററുമായ പ്രഥമ കമ്മിറ്റയാണിപ്പോള്‍ ഗ്ലോബല്‍ കെഎംസിസിയെ നയിക്കുന്നത്.

യു എ ഇ, സൗദി, ഖത്തര്‍, കുവൈത്, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ മുഴുവന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും സഹഭാരവാഹികളുള്ള ഗ്ലോബല്‍ കെഎംസിസി ജില്ലാടിസ്ഥാനത്തില്‍ വരുന്ന പ്രഥമ ജില്ലയാണ് വയനാട്. ശാസ്ത്രീയമായ രീതിയിലാണ് ഗ്ലോബല്‍ കെഎംസിസി ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented