ഡോ.അനില്‍ പൗലോസും മൊഹീന്ദര്‍ സിംഗ് തനേജയും ഇനി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിനെ നയിക്കും


.

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒരു പൊതുനെറ്റ്വര്‍ക്ക് ഒരുക്കുക എന്ന ഉന്നതമായ ആശയങ്ങളുമായി ആരംഭിച്ച ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (ജിഐസി) അതിവേഗം വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചിറകുകള്‍ വിരിച്ചു കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ ബിസിനസ്സ് രംഗത്തും സിനിമാരംഗത്തും അറിയപ്പെടുന്ന ഗ്ലോബല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ടോം ജോര്‍ജ് കോലേത്ത് ന്യൂയോര്‍ക്കിലെ യൂണിയന്‍ ഡെയ്ലിലുള്ള മാരിയറ്റ് ഹോട്ടലിന്റെ മനോഹരമായ ചേംബറില്‍ ഒരുക്കിയ വിരുന്നില്‍ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.സി.മാത്യു, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ട്രഷറര്‍ താര ഷാജന്‍, ഉഷാ ജോര്‍ജ്- ഗ്ലോബല്‍ സീനിയര്‍ കെയര്‍ ചെയര്‍, ശോശാമ്മ ആന്‍ഡ്രൂസ്- ഗ്ലോബല്‍ വുമണ്‍ എംപവര്‍മെന്റ് ചെയര്‍, എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

താരാ ഷാജന്‍ സ്വാഗതം ആശംസിച്ചു. ജിഐസി ഗ്ലോബല്‍ പ്രസിഡന്റ് പി.സി. മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തില്‍ യോഗത്തിന്റെ സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും, ശക്തമായി കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ജിഐസി എന്ന സംഘടനയുടെ കാഴ്ചപ്പാടും ദൗത്യവും വിവരിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫീഷ്യല്‍ ഉദ്ഘാടനം നടന്നത് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഡോ.അനില്‍ പൗലോസിനെ ന്യുയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായും മൊഹീന്ദര്‍ സിംഗ് തനേജയെ കോര്‍ഡിനേറ്ററായും നിര്‍ദ്ദേശിച്ചു.

ബിസിനെസ്സ് മാഗ്‌നറ്റ് ആയ ഡോ. അനില്‍ പൗലോസ്, പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി, 1998-ല്‍ യുഎസിലേക്ക് കുടിയേറി, ന്യുയോര്‍ക്കിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് ആന്‍ഡ് അക്കൗണ്ടിംഗിന്റെ സിഇഒ ആയി 23 ലധികം വര്‍ഷങ്ങളായി ബിസിനസ് കണ്‍സള്‍ട്ടന്റ്, റിസ്‌ക് മാനേജ്‌മെന്റ്, അക്കൗണ്ടന്റ് എന്നീ നിലകളില്‍ ചെറുകിട ബിസിനസ്സുകളില്‍ സജീവമായി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ ഗ്രാന്‍ഡ് ഹയാത്, മരിയോട്ട്, ഹില്‍ട്ടണ്‍ മുതലായ ഹോട്ടലുകളുടെ ഉടമകൂടിയാണദ്ദേഹം.

മൊഹീന്ദര്‍ സിംഗ് തനേജ ന്യൂയോര്‍ക്കിലെ സഫോക്ക് കൗണ്ടിയിലെ ഡൈവേഴ്സിറ്റി ഔട്ട്റീച്ചിന്റെ ഡയറക്ടറാണ്. ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും അമേരിക്കന്‍ കമ്മ്യൂണിറ്റിയിലും വളരെ സജീവമായ ഒരു അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം. ഇരുവരുടെയും നേതൃത്വം ജി ഐ സി യ്ക്ക് അമേരിക്കയില്‍ വളരാന്‍ കുതിപ്പുകള്‍ നല്കുമെന്നതില്‍ സംശയമില്ലെന്ന് യോഗം വിലയിരുത്തി. മൊഹിന്ദര്‍ സിംഗ് അമേരിക്കന്‍ നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് യോഗം സ്വാഗതം ചെയ്തു. ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയും, അവരുടെ നോമിനേഷനുകള്‍ ഈ മേഖലയിലെ കമ്മിറ്റികളുടെ ഭാവി വിപുലീകരണത്തിനായി അംഗീകരിച്ചതായി പ്രസിഡന്റ് പി.സി.മാത്യുവും ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാരും അറിയിച്ചു.

ചടങ്ങില്‍ എഴുത്തുകാരനും ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക നേതാവും കൂടിയായ കുന്നുപറമ്പില്‍ ആന്‍ഡ്രൂസും മരിയോട്ട് ഹോട്ടല്‍ ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ അന്നാ ഗീവര്‍ഗീസും, മാരിയോട്ട്‌ഹോട്ടല്‍ പാര്‍ട്ണര്‍ എലിസബത്ത് പൗലോസും സംസാരിച്ചു. കഴിഞ്ഞ 23 വര്‍ഷമായി അമേരിക്കയില്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന എലിസബത്ത്, ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ബിസിനസ് സെന്റര്‍ ഓഫ് എസ്സില്ലെന്‍സ് ചെയര്‍ ഡോ.രാജ്മോഹന്‍ പിള്ള നയിക്കുന്ന ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ ഗ്ലോബല്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു.

ആതിഥേയനായ ടോം ജോര്‍ജ് കോലേത് നന്ദി പ്രകാശിപ്പിച്ചു. ഡോ.അനില്‍ പൗലോസിനെപോലെയും മോഹിന്ദിര്‍ സിംഗിനെ പോലെയും ഉള്ള നേതാക്കളുടെ പ്രയത്‌നങ്ങള്‍ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ വളര്‍ച്ചക്ക് സഹായകം ആകുമെന്ന് ടോം പറഞ്ഞു. തുടര്‍ന്നും തന്റെ എല്ലാ പിന്തുണയും ജി. ഐ. സി. ക്കുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: global Indian Council


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented