'ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് - 2021' നവംബർ 18 മുതൽ


1 min read
Read later
Print
Share

'ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് - 2021'

ദോഹ: വോളിബോൾ ലവിങ് ഇന്ത്യൻസ് ഇൻ ഖത്തർ (വോളിഖ്) ന്റെ സംഘാടനത്തിൽ സീഷോർ ഗ്രൂപ്പ്, സൂഖ് അൽ ബലാദി എന്നീ സ്ഥാപനങ്ങൾ മുഖ്യപ്രായോജകരായ 'ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് - 2021 ' വോളിബോൾ ടൂർണമെന്റ് നവംബർ 18 മുതൽ ഖത്തർ സ്പോർട്സ് സെന്ററിൽ നടക്കും. ഗൃഹാതുരതയുണർത്തും വിധം നാട്ടിലെ പ്രമുഖ ക്ലബുകളുടെ പേരിലാണ് ദോഹയിലെ മിന്നും താരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രജിസ്റ്റർ ചെയ്യുന്നത്.

നാട്ടിൽ യൂണിവേഴ്‌സിറ്റി, സ്റ്റേറ്റ്, നേഷണൽ ലെവൽ മത്സരങ്ങളിൽ കഴിവ് തെളിയിച്ച താരങ്ങളാണ്
ഉദയ മട്ടന്നൂർ, സ്വപ്ന ബാലുശ്ശേരി, ബ്രദേർസ് വാണിമേൽ, അർച്ചന പഴങ്കാവ്, ബ്രദേർസ് മൂലാട്, പനഗുഡി ഫ്രണ്ട്‌സ് എന്നീ ആറു ടീമുകൾക്ക് വേണ്ടി ദോഹയിൽ ജേഴ്‌സി അണിയുന്നത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ വോളി മേളയുടെ ആദ്യ ഘട്ടത്തിൽ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്ക് ഔട്ട് രൂപത്തിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ഖത്തർ വോളിബോൾ അസോസിയേഷൻ കോ‌ൺഫറൻസ് ഹാളിൽ നടന്ന വോളിഖ് ഭാരവാഹികളുടെ യോഗത്തിൽ ടൂർണമെന്റ് സംഘാടക സമിതി പ്രഖ്യാപിച്ചു.

മുഹമ്മദ് ഈസ ചെയർമാനും മഹ്‌റൂഫ് മട്ടന്നൂർ വർക്കിങ് ചെയർമാനും മനോജ് കുമാർ ഓർഗനൈസിംഗ് കൺവീനറും ബഷീർ ടി ടി കെ ഫൈനാൻസ് കൺവീനറും ആഷിക്ക് മാഹി ടെക്നിക്കൽ കൺവീനറും , മുഹമ്മദ് നജീബ് (സ്പോൺസർഷിപ്പ്), ആഷിക്ക് അഹ്മദ് (പബ്ലിസിറ്റി) , ഹാരിസ് സി (റീഫ്രഷ്മെന്റ്), നജീബ് തൗഫീഖ് (ടീംസ് കോ ഓർഡിനേഷൻ), ആസാദ് അബ്ദുൽറഹ്മാൻ (റിസപ്‌ഷൻ), മുനീർ പയ്യന്തോങ് (വെന്യൂ & ലോജിസ്റ്റിക്), നസീം പുനത്തിൽ (ഒഫീഷ്യൽസ്) എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന സംഘാടക സമിതിയാണ് നിലവിൽ വന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വോളിമേള സംഘടിപ്പിക്കുക.

Content Highlighs: jims cups voliq volley fest to start from november 18


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Dec 13, 2021


kodiyeri

1 min

കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

Oct 1, 2022


mathrubhumi

1 min

ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതി

Aug 4, 2022


Most Commented