പി.പി.അബ്ദുല്‍ ഗഫൂര്‍ മൗലവി സ്മരണിക ജി.സി.സി തല പ്രകാശനം ജിദ്ദയില്‍ നടന്നു


.

ജിദ്ദ: ചെറുകാവ് പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി പുറത്തിറക്കിയ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി സ്മരണിക ജി.സി.സി തല പ്രകാശനം ജിദ്ദയില്‍ നടന്നു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ചീഫ് എഡിറ്റര്‍ അബൂബക്കര്‍ മാസ്റ്റര്‍ മായക്കര, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മൗലവി സ്മരണിക പരിചയപ്പെടുത്തി. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ജില്ലാ കമ്മിറ്റി പ്രസിഡന്റ് സീതി കൊളക്കാടന്‍, ജില്ലാ കമ്മിറ്റി സെക്രട്ടറി ഹബീബ് കല്ലന്‍, കൊണ്ടോട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ മുഹമ്മദ്, മണ്ഡലം സെക്രട്ടറി അന്‍വര്‍ വെട്ടുപാറ, ഇസ്മായില്‍ മുണ്ടക്കുളം, ജില്ലാമണ്ഡലം എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. മായക്കര അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എന്‍.ഇ.അബു, മനാഫ് കണ്ണംവെട്ടിക്കാവ്, മൊയ്തീന്‍ കളരിയില്‍, ഷഫീഖ് ഐക്കരപ്പടി, എന്‍.ഇ.സുലൈമാന്‍, പി.കെ.ബിച്ചാവ, പി.വി.എം മനാഫ്, സുലൈമാന്‍ കളരിയില്‍, ശറഫുദ്ധീന്‍, റഹൂഫ് കണ്ണംവെട്ടിക്കാവ്, ഹാരിസ് പെരിങ്ങാവ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: gcc, kmcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented