ജിദ്ദയില്‍ പിടികിട്ടാപ്പുള്ളി സ്വയം പൊട്ടിത്തെറിച്ചു; പാക്ക് പൗരനടക്കം നാലുപേര്‍ക്ക് പരിക്ക്


Photo: Pravasi mail

ജിദ്ദ: സൗദി അറേബ്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരില്‍ ഒരാളും സുരക്ഷാ സേന അന്വേഷിച്ചുവരികമായിരുന്ന ഒരാള്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തതായി സൗദി സേന വക്താവ് അറിയിച്ചു.

അബ്ദുല്ല ബിന്‍ സായിദ് അബ്ദുള്‍ റഹ്‌മാന്‍ അല്‍-ബക്രി അല്‍-ഷെഹ്രി എന്ന ഭീകരനാണ് ധരിച്ചിരുന്ന സ്ഫോടകവസ്തു ബെല്‍റ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പേര്‍ക്ക് പരിക്കേറ്റതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്ത് മണിക്ക് ജിദ്ദയിലെ അല്‍ സാമിര്‍ ജില്ലയിലാണ് സംഭവമെന്ന് വെള്ളിയാഴ്ച എസ്.പി.എക്കു നല്‍കിയ വാര്‍ത്താ കുറിപ്പില്‍ സുരക്ഷാവിഭാഗം അറിയിച്ചു. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് പ്രതി. പ്രതി ഒളിവില്‍ താമസിക്കുന്നിടം മണ്ടെത്തിയ സുരക്ഷാവിഭാഗം അവിടെ എത്തി പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സ്വയം പെട്ടിത്തെറിച്ചത്. പരിക്കേറ്റ വിദേശി പാക്കിസ്ഥാന്‍ പൗരനാണ്. മറ്റ് മൂന്ന് പേര്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും പൗരന്മാരുടെയും സൗദിയില്‍ താമസിക്കുന്ന വിദേശികളുടെയും സുരക്ഷയെയും ബാധിക്കുന്ന ഏത് കാര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെയും ദൃഢതയോടെയും നേരിടുമെന്ന് സുരക്ഷാ വിഭാഗം പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

Content Highlights: fugitive blew himself up Four people injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented