ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി


ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ സംഗമം

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നേതാക്കളാണ് പരിപാടിയില്‍ സംബന്ധിച്ചത്. പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റുമായ ഡോ.നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. ഫാസിസത്തിനെതിരെ വിവിധ ധാരയിലുള്ളവരുടെ കൂട്ടായ്മയാണ് വര്‍ത്തമാനകാലഘട്ടത്തില്‍ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ വിഷയമെന്നതിനപ്പുറം ഫാസിസം എന്നത് ഒരു സാമൂഹിക വിഷയമായി മനസിലാക്കപ്പെടേണ്ടതുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ജനങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിച്ചു വരികയാണ്. ഇതൊരു പരിധിക്കപ്പുറമെത്തിയാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ എളുപ്പത്തില്‍ ഫാസിസത്തിനെ തളക്കാന്‍ കഴിയില്ല. തൊലിപ്പുറമുള്ള ചികിത്സ കൊണ്ട് ഇതിനെ നമുക്ക് മറികടക്കാന്‍ സാധിക്കുകയില്ല. ജനാധിപത്യ അന്തരീക്ഷം എന്നുള്ളത് പ്രാതിനിധ്യം എന്നത് മാത്രമല്ല അതിനപ്പുറം എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തി കൊണ്ട് സാമൂഹിക കൂട്ടുത്തരവാദമായി പൗരസമൂഹം ഒന്നിച്ചു നിറവേറ്റേണ്ട ഒന്നാണ്. ഫാഷിസത്തിനെതിരെയുള്ള ഏതൊരു ചെറുനീക്കവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. നമ്മുടെ ചെറിയ സ്വാധീനവലയങ്ങളില്‍ പോലും ഇതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുവാന്‍ നമുക്ക് കഴിയുമ്പോള്‍ അതിനു വലിയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, വിവിധ സംഘടനാ-മാധ്യമ പ്രതിനിധികളായ സോമന്‍ ബേബി, ഗഫൂര്‍ കൈപ്പമംഗലം, സേവി മാത്തുണ്ണി, കെ.ആര്‍.നായര്‍, റഷീദ് മാഹി, സല്‍മാനുല്‍ ഫാരിസ്, യോഗാനന്ദന്‍, ബദറുദ്ധീന്‍ പൂവാര്‍, വി.കെ അനീസ്, എബ്രഹാം ജോണ്‍, ജ്യോതിമേനോന്‍, രാജീവ് വെള്ളിക്കോത്ത്, ബ്ലസന്‍ മാത്യു, റഷീദ്, രിസാലുദ്ധീന്‍ പുന്നോല്‍, നൂറുദ്ധീന്‍ ഷാഫി, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ നന്ദിയും പറഞ്ഞു. എ.എം.ഷാനവാസ്, എം.എം.സുബൈര്‍, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, വി.പി.ഫാറൂഖ്, സമീര്‍ ഹസന്‍, അബ്ദുല്‍ ജലീല്‍, സി.ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: Friends Social Association friendly meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented