ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഈദ് ഇശൽ പരിപാടിയിൽനിന്ന്
മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബലിപെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച 'ഈദ് ഇശല്‍' വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. പ്രസിഡന്റ് സഈദ് റമദാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ്് വി.കെ. അനീസ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സിസ്റ്റേഴ്‌സ് ഫോറം പ്രസിഡന്റ് റമീന, ടീന്‍ ഇന്ത്യ ബോയ്സ് പ്രസിഡന്റ് അമ്മാര്‍ സുബൈര്‍, ടീന്‍ ഇന്ത്യ ഗേള്‍സ് പ്രസിഡന്റ് ഷദാ ഷാജി, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ധീന്‍ പൂവാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി യൂനുസ്രാജ് നന്ദിയും പറഞ്ഞു.
മനാമ മലര്‍വാടി കൂട്ടുകാരായ ഫില്‍സ ഫൈസല്‍, ത്വയ്യിബ ഫാറൂഖ് എന്നിവരുടെ പ്രാര്‍ഥനാ ഗീതത്തോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ആയിഷ ജന്ന, അമീന മനാല്‍, നസ്രിയ നൗഫല്‍, ഹയ ഫാത്തിമ, നഫീസത്ത് അംന, സഹ്റ അഹമ്മദ് എന്നിവരുടെ വെല്‍ക്കം ഡാന്‍സ്, ശൈഖ ഫാത്തിമ, നിഹ ഫാത്തിമ, ഹെന്ന ഫാത്തിമ, തമന്ന ഹാരിസ്, തഹാനി ഹാരിസ്, സഫ ശാഹുല്‍ ഹമീദ്, ഫാത്തിമ ഷിഫാ, ജസാ അബ്ദുല്‍ റസാഖ്, ലബീബ ഖാലിദ് എന്നിവരുടെ സംഗീത ശില്‍പം, ഷിസ ഫാത്തിമ, മര്‍വ, ആയാത്ത് ജമാല്‍, ദുആ മറിയം, ഫൈഹ ഫാത്തിമ, ഇശല്‍ എന്നിവരുടെ സംഘഗാനം, ഹംദ ആയിഷ, നാഫിയ ബദര്‍, റിസ ഫാത്തിമ, തഹിയ്യ ഫാറൂഖ്, ഷിസ ഷാജി, ഫില്‍സ ഫൈസല്‍, റാബിയ ബദര്‍ എന്നിവരുടെ ഒപ്പന, ഫര്‍സാര്‍ ഫൈസല്‍, അയാന്‍ ഫാറൂഖ്, ഫൈഹ ഫൈസല്‍, അഫ്രീന്‍, അസിം അബ്ദുല്ല, അമ്മാര്‍ ബിന്‍ ഇര്‍ഷാദ്, മുഹമ്മദ് സയാന്‍, മുഹമ്മദ് അഫ്ഫാന്‍ എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സ്, അനീസ് വി.കെ, ബാസിത്ത്, സവാദ്, ഷുഹൈബ്, ജുനൈദ്, തംജീദ്, ഫൈസല്‍, അല്‍താഫ്, അഹദ്, യാസീന്‍, സാജിര്‍ എന്നിവരുടെ വട്ടപ്പാട്ട്, ഹിബ, ഹന, ഫുസ്ഹ, സന, ദിയ നസീം, തമന്ന നസീം എന്നിവരുടെ സംഘഗാനം തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി.
അലി അഷ്റഫ്, ഹൈഫ അബ്ദുല്‍ ഹഖ് എന്നിവര്‍ അവതരിപ്പിച്ച മാജിക്ക് വ്യത്യസ്ത കൊണ്ട് കാണികളുടെ കയ്യടി നേടി. തുടര്‍ന്ന് നടന്ന കരോക്കെ ഗാനമേളയില്‍ അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, ബിജു എം.സതീഷ്, മര്‍വ സൈനബ്, സജീര്‍, കബീര്‍ തിക്കോടി, ലീബ അന്ന ജേക്കബ്, തസ്ലീം, അസ്ര അബ്ദുല്ല, സാജിദ്, മുനീര്‍, ഉമ്മു സല്‍മ, അദ്ബുല്‍ ഗഫൂര്‍, തഹാനി, തമന്ന, മുബീന മന്‍ഷിര്‍, അഷ്റഫ് തലശേരി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. എ.എം.ഷാനവാസ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.
Content Highlights: Friends Social Association Eid Ishal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..