-
മനാമ: പ്രവാചകന് മുഹമ്മദ് നബിയുടെ ദര്‍ശനം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട മൂല്യങ്ങളില്‍ ഒന്നാണ് സഹവര്ത്തിത്വമെന്നും പരസ്പരം സ്നേഹിക്കുവാനും സഹവര്‍ത്തിത്വത്തോട് കൂടി ജീവിക്കിവാനുമാണ് പ്രവാചകന് മുന്നോട്ട് വയ്ക്കുന്ന ദര്‍ശനത്തിന്റെ അകക്കാമ്പെന്നും ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍. സ്വന്തം ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് തന്നെ ഇതര ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുവാനും അവരെ ബഹുമാനിക്കാനും സാധിക്കേണ്ടതുണ്ട്. പ്രവാസ ലോകത്ത് ജീവിക്കുമ്പോള്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് താങ്ങും തണലുമാകാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രന്റ്സ് സംഘടിപ്പിക്കുന്ന 'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന ക്യാമ്പയിന്റെ ഭാഗമായി സിഞ്ചു യുണിറ്റ് നടത്തിയ സ്നേഹ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫ്രന്റ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിഞ്ചു യുണിറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി ജലീല്‍ മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു. ഗഫൂര്‍ മൂക്കുതല, സത്താര്‍, തഹ്യ ഫാറൂഖ് എന്നിവര്‍ ഗാനങ്ങളും സിറാജ് പള്ളിക്കര കവിതയും അവതരിപ്പിച്ചു. അസീസ്, അസ്ലം, ഫൈസല്‍, ഫാറൂഖ്, മുഹമ്മദ് ഷാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..