സൗഹൃദ സംഗമം സംഘടിപ്പിച്ചു.


ഫ്രന്റ്സ് വനിതാ വിഭാഗം മനാമ ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമം

മനാമ : 'ഓണസ്മൃതികള്‍' എന്ന തലകെട്ടില്‍ ഫ്രന്റ്സ് വനിതാ വിഭാഗം മനാമ ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷെമിലി പി.ജോണ്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങള്‍ പങ്കു വെക്കപ്പെടുന്ന സന്തോഷാവസരമാണ് പ്രവാസികളുടെ ഓണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പൂവും പൂവിളിയുമായി മനസുകളില്‍ നിറയുന്ന ഗതകാല സ്മരണകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഓണം. അത്തരം ഓര്‍മ്മകളുടെ തിരിച്ചു പിടിക്കലുകളാണ് കൂട്ടായ്മകളും അസോസിയേഷനുകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലൂടെ നമുക്ക് സാധ്യമാവുന്നതെന്നും അവര്‍ പറഞ്ഞു.

സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സക്കീന അബ്ബാസ് ആശംസാ പ്രസംഗം നടത്തി. ഏരിയാ എക്‌സിക്യൂട്ടീവ് അംഗം റഷീദ സുബൈര്‍, ഹേമ വിശ്വം, ശ്രീലത പങ്കജ്, ആശാ രാജീവ് എന്നിവര്‍ സംസാരിച്ചു. നിമ രജീഷ്, അസ്‌റ, തഹിയ്യ ഫാറൂഖ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ബുഷ്‌റ ഹമീദ് നന്ദിയും പറഞ്ഞു. റസീന അക്ബര്‍, സുആദ ഫാറൂഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: friends sangamam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented