മലർവാടി നടത്തിയ ഈദ് മെഹ്ഫിൽ ഓൺലൈൻ പരിപാടിയിൽ നിന്ന്
മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് മലര്‍വാടി വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് 'ഈദ് മെഹ്ഫില്‍ ' ഓണ്‍ ലൈന്‍ പരിപാടി സംഘടിപ്പിച്ചു. മനാമ, മുഹറഖ്, റിഫ ഏരിയയില്‍ നടന്ന സംഗമത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
മനാമ ഏരിയയില്‍ അവ്വാബ് സുബൈറിന്റെ പ്രാര്‍ത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടി ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് ആക്റ്റിങ്ങ് പ്രസിഡന്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്തു. മലര്‍വാടി കണ്‍വീനര്‍ നൗമല്‍ റഹ്മാന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സഫ ഷാഹുല്‍ ഹമീദ് സ്വാഗതവും അഫ്നാന് ഷൗക്കത്തലി നന്ദിയും പറഞ്ഞു. ലബീബ ഖാലിദ് പരിപാടികള്‍ നിയന്ത്രിച്ചു. മനാമ ഏരിയ ലേഡീസ് വിംഗ് പ്രസിഡന്റ് റഷീദ സുബൈര്‍, ഏരിയ മലര്‍വാടി കണ്‍വീനര്‍ ഷബീഹ ഫൈസല്‍, ഫാഹിസ മങ്ങാട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .
മജീഷ്യനും, സാമൂഹിക പ്രവര്‍ത്തകനുമായ സിറാജ് നടുവണ്ണൂര്‍ മലര്‍വാടി റിഫ ഏരിയ പരിപാടി ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ പ്രചോദനം നല്കുന്ന മാജിക്കുകള്‍ കാണിച്ചു കൊണ്ട് കുട്ടികളെ ആവേശഭരിതമാക്കി. മിന്നത് നൗഫല്‍ പ്രാര്‍ത്ഥന ഗീതം ആലപിച്ചു. മലര്‍വാടി കണ്‍വീനര്‍ അബ്ദുല്‍ ഹഖ് അധ്യക്ഷത നിര്‍വ്വഹിച്ച പരിപാടിയില്‍ സഹ്റ അഷ്റഫ് അവതാരകയായിരുന്നു. ഖദീജ സഫ്ന സ്വാഗതവും നിമ കമറുദ്ധീന്‍ നന്ദിയും പറഞ്ഞു. രേഷ്മ സുഹൈല്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സകീര്‍ ഹുസൈന്, റിഫ ഏരിയ ആക്ടിങ് പ്രസിഡന്റ് മൂസ കെ ഹസ്സന്, ഏരിയ വനിത വിംഗ് സെക്രട്ടറി സൗദ, ഷൈമില എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .
മുഹറഖ് ഏരിയയില്‍ മെഹന്ന ഖദീജയുടെ പ്രാര്‍ത്ഥന ഗീതത്തോട് കൂടി ആരംഭിച്ച പരിപാടി സൗദി അറേബ്യ മലര്‍വാടി മെന്റര്‍ സാജിദ് ചേന്ദമങ്ങലൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. എം. ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മലര്‍വാടി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാത്തിമ വസീം സ്വാഗതവും ഏരിയ സെക്രട്ടറി നിഷാദ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു. റൂസ്ബിഹ് ബഷീര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദുല്‍ ജലീല്‍, ഷഹനാസ്, നെജ്മ,സുബൈദ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. പാട്ട്, നൃത്തം, മാജിക്, ഈദ് സന്ദേശം, കഥ പറയല്‍, ആംഗ്യപാട്ട്, പ്രച്ചന്നവേഷം, സംഘഗാനം തുടങ്ങി വ്യത്യസ്ഥ തരത്തിലുള്ള കലാവിഷ്കാരങ്ങളാല്‍ ഈദ് ആഘോഷം കൂട്ടുകാര്‍ മനോഹരമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..