
-
മനാമ: അര നൂറ്റാണ്ട് കാലം ബഹ്റൈനെ പുരോഗതിയിലേക്ക് നയിച്ച ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ വേര്‍പാടില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് 'വിദാഅന്‍ അമീറല്‍ ഖുലൂബ് ' എന്ന പ്രമേയത്തില്‍ ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
രാജ്യത്തിന്റെ വികസന നേട്ടങ്ങള്‍ക്കും പുരോഗതിയിലേക്കും നയിച്ച നേതാവായിരിരുന്നു അദ്ദേഹമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് പാര്‍ലമെന്റ് അംഗം ഡോ. സൗസാന്‍ കമാല്‍ പറഞ്ഞു. ദീര്‍ഘ കാലമായുള്ള ഭരണ രംഗത്തെ അനുഭവജ്ഞാനം കൊണ്ട് ബഹ്റൈന്‍ എന്ന കൊച്ചു രാജ്യത്തെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പാര്‍ലമെന്റ് അംഗവും 20 വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ റോയല്‍ കോര്‍ട്ടില്‍ ഉദ്യോഗസ്ഥനുമായിരുന്ന ശൈഖ് മുഹമ്മദ് ഖാലിദ്, പ്രിന്‍സ് ഖലീഫയുമായുള്ള അനുഭവങ്ങള്‍ പങ്കു വെച്ചു. കഴിഞ്ഞ 20 വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ മെഡിക്കല്‍ ടീം അംഗമായ ഡോ. പി.വി ചെറിയാന് അദ്ദേഹവുമൊത്തുള്ള അനുഭവങ്ങള്‍ അയവിറക്കി.
ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപമംഗലം, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ഷെമിലി പി.ജോണ്‍, കെ ടി സലിം, സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, നിസാര്‍ കൊല്ലം, അജി പി. ജോയ്, ഷിജു തിരുവനന്തപുരം, കമാല്‍ മുഹ്യിദ്ധീന്, ജെ പി ആസാദ് , മൊയ്തീന് കുട്ടി പുളിക്കല്‍, ജവാദ് വക്കം, വി.കെ അനീസ് എന്നിവര്‍ പ്രിന്‍സ് ഖലീഫയെ അനുസ്മരിച്ചു. പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന. സെക്രട്ടറി എം. എം സുബൈര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി പരിപാടി നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..