മനാമ: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയര്‍ത്തി ഫ്രന്റ്‌സ് വനിതാവിഭാഗം മനാമ, മുഹറഖ് ഏരിയകള്‍ ഈദ് ഹാര്‍മണി എന്ന പേരില്‍ ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മനാമ ഏരിയ സംഗമം ഡല്‍ഹി സമര നായിക റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു. അഭിനവ നംറൂദുമാര്‍ അരങ്ങ് വാഴുമ്പോള്‍, ആസറിന്റെ അനുകര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ ആത്മീയ സായൂജ്യം തേടുമ്പോള്‍ പ്രവാചകന്‍ ഇബ്രാഹിമിന്റെ യഥാര്‍ത്ഥ പിന്മുറക്കാരാകാന്‍ സാധിക്കണമെന്ന് അവര്‍ ഉണര്‍ത്തി. സാജിദ സലീം ഈദ് സന്ദേശം നല്‍കി. നിഷാന താജുദ്ദീന്‍, റഷീയ റഷീദ്, ജുമാനസമീര്‍, നസീമ മുഹിയുദ്ദീന്‍, സക്കിയ ഷമീര്‍, റുബീന ഫിറോസ്, റഷീദ ബദ്ര്‍, ഫിദ മൊയ്തീന്‍, അനാന്‍ ഹജീദ്, മെഹ്‌റ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ജമീല അബ്ദുല്‍ റഹ്മാന്‍, ഫായിസ, സൈഫുന്നിസ എന്നിവര്‍ കവിതാലാപനവും ഫസീല ഹാരിസ് കഥാ കഥനവും നടത്തി. റുബീന നൗഷാദ് ഹജ്ജനുഭവം പങ്കു വെക്കുകയും ഷഹീന നൗമല്‍ പ്രബന്ധാവതരണം നടത്തുകയും ചെയ്തു. ബുഷ് റഹമീദ് ക്വിസ് പരിപാടിക്ക് നേതൃത്വം നല്‍കി. ഷംലഷരീഫ് ഹിജാമ ചികിത്സാ രീതിയെ പരിചയപ്പെടുത്തി. ഏരിയ ഓര്‍ഗനൈസര്‍ റഷീദ സുബൈര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അമീറ ഷഹീര്‍ സ്വാഗതവും സഫ്രീന ഫിറോസ് നന്ദിയും പറഞ്ഞു നസ്‌ല ഹാരിസ് പ്രാര്‍ത്ഥനഗീതം ആലപിച്ചു. സല്‍മ സജീബ് പരിപാടി നിയന്ത്രിച്ചു.
മുഹറഖ് ഏരിയ വനിതാഘടകം സംഘടിപ്പിച്ച ഈദ് ഹാര്‍മണി പ്രവാസി ചിത്രകാരി നിഷിദ ഫാരിസ് ഉദ്ഘാടനം ചെയ്തു. ഷബീറ മൂസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.വി ഷഹ്നാസ് ഈദ് സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ സമീറ നൗഷാദ് പ്രബന്ധവും ഫാത്തിമ, സന, നുസൈബ എന്നിവര്‍ ഗാനങ്ങളും സുല്‍ഫത് മജീദ്, സുബൈദ മുഹമ്മദലി എന്നിവര്‍ കവിതകളും അവതരിപ്പിച്ചു. ഖൈറുന്നിസ, റഷീദ മുഹമ്മദ് അലി എന്നിവര്‍ പാചക രീതികള്‍ പരിചയപ്പെടുത്തി. മുബീന നാടന്‍പാട്ടും സുനിത ഫരീദ്, സുബൈദ മുഹമ്മദ് അലി എന്നിവര്‍ ചരിത്രസംഭവങ്ങളും മുഫ്സീറ കഥയും നാസിയ ഗഫാര്‍ ബോട്ടില്‍ ആര്‍ട്ടും അവതരിപ്പിച്ചു. ആയിശയുടെ പ്രാര്‍ഥനയോടുകൂടെ ആരംഭിച്ച പരിപാടിയില്‍ ജസീന അശ്‌റഫ് സ്വാഗതവും നാസിയ ഗഫാര്‍ നന്ദിയും പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..