തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 66 ദശലക്ഷം റിയാല്‍ കുടിശിക തിരിച്ചുപിടിച്ച് ഫ്രണ്ട്ലി സെന്റര്‍


-

റിയാദ്: മേഖലയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള 66 ദശലക്ഷം റിയാല്‍ കുടിശിക തിരിച്ചുപിടിച്ച് വിതരണം ചെയ്തു. ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട്ലി സെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് കുടിശ്ശിക തിരിച്ചുപിടിച്ച് നല്‍കിയത്. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇലക്ട്രോണിക്ക് പ്ലാറ്റ്‌ഫോമാണ് ഫ്രണ്ട്ലി സെന്റര്‍.

സ്വകാര്യ മേഖലയില്‍ ഓണ്‍ലൈനായാണ് തര്‍ക്ക പരിഹാര ശ്രമം നടത്തിയത്. ഇതുവഴി തൊഴിലാളികളും സ്ഥാപന ഉടമകളും തമ്മില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുകയുണ്ടായി. 6,000 ലേബര്‍ കേസുകള്‍ ഇതുവഴി തീര്‍പ്പാക്കുകയും തുക തീര്‍പ്പാക്കുകയും ചെയ്തു.

തൊഴില്‍ കരാര്‍ തര്‍ക്കങ്ങള്‍, വേതനം, തൊഴില്‍ പരിക്കുകള്‍, ജോലിയില്‍ നിന്ന് ഒഴിവാക്കിയ തര്‍ക്കങ്ങള്‍ തുടങ്ങി തിരവധി വിഷയങ്ങളില്‍ പരിഹാരം കാണുവാനായി. വിദേശ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമാണ് ഫ്രണ്ട്ലി സെന്റര്‍. ഈ അടുത്തകാലത്താണ് ഇലക്ട്രോണിക് സംരംഭമായ ഫ്രണ്ട്ലി സെന്റര്‍ ആരംഭിച്ചത്.

Content Highlights: Friendly Center recovers 66 million riyals owed to workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented