'ഫ്രറ്റേണിറ്റിഫെസ്റ്റ് 2022' സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും


ജാഫറലി പാലക്കോട്

പത്രസമ്മേളനത്തിൽ നിന്ന്‌

ജിദ്ദ: കോവിഡ് മഹാമാരിക്ക് ശേഷം ലോകം പുതിയ രീതിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ജിദ്ദയില്‍ 'ഫ്രറ്റേണിറ്റിഫെസ്റ്റ് 2022' സംഘടിപ്പിക്കുന്നു. പുതിയ രീതിക്കൊപ്പം സഞ്ചരിക്കാന്‍ പ്രവാസികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഫെസ്റ്റിനെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നീണ്ടുനില്‍കുന്നതാണ് ഫെസ്റ്റ്. കോവിഡ് കാരണം കുടുംബാംഗങ്ങളും കൂടെയുള്ളവരും നഷ്ടപ്പെട്ട നിരവധി പേര്‍ ഇനിയും അതില്‍നിന്നും പരിപൂര്‍ണമായി മുക്തരായിട്ടില്ല. പൂര്‍ണ്ണ ആരോഗ്യകരമായ ശാരീരികാവസ്ഥയിലേക്കു വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും തിരിച്ചുകൊണ്ടുവരിക എന്നതാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം.
വിവിധങ്ങളായ കലാകായിക വിദ്യാഭ്യാസ പരിപാടികള്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫുട്ബോള്‍ടൂര്‍ണമെന്റ്, വടംവലി, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പാരന്റിംഗ്, കരിയര്‍ ഗൈഡന്‍സ് ക്ളാസ്സുകള്‍, കള്‍ച്ചറല്‍ഫെസ്റ്റ്,

കുട്ടികളുടെ കലാപരിപാടികള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി എല്ലാ സംസ്ഥാനക്കാരെയും ഉള്‍കൊള്ളുന്ന പരിപാടികള്‍ നടത്തും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് തീരുമാനിച്ചിട്ടുള്ളത്. 2019-ലും വന്‍ ജനപങ്കാളിത്തത്തോടുകൂടി ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഫ്രറ്റേണിറ്റി ഫോറത്തിന് കഴിഞ്ഞിരുന്നു.

വാര്‍ത്തസമ്മേളനത്തില്‍ റീജണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ, സെക്രട്ടറി ഹാരിസ് മംഗലാപുരം, കേരളചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദാലി കൂന്തള, സെക്രട്ടറി ഷാഹുല്‍ ഹമീദ് ചേലക്കര, നോര്‍ത്തേണ്‍ സെക്രട്ടറി ജാവേദ് ലക്നൗ തുടങ്ങിവര്‍ പങ്കെടുത്തു.

Content Highlights: Fraternity fest 2022 will start from September 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented