അസീര്‍ ഫ്രറ്റേണിറ്റി ഫെസ്റ്റ് സെപ്റ്റംബര്‍ 2 മുതല്‍


.

അസീര്‍: കോവിഡാനന്തരം പ്രവാസി സമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരിച്ചുകൊണ്ടു വരികയും പുതിയ സാഹചര്യത്തിനനുസരിച്ച് സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അസീര്‍ മേഖലയില്‍ സെപ്റ്റംബര്‍ 2 മുതല്‍ 23 വരെ ' ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും ആരോഗ്യകരമായ മാനസിക ശാരീരിക അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടു വരിക എന്നതാണ് ഫെസ്റ്റ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഉര്‍ദു സംസാരിക്കുന്നവര്‍ക്ക് മാത്രമായി സെപ്റ്റംബര്‍ രണ്ടാം തിയ്യതി നടത്തപ്പെടുന്ന 'ഫ്രീഡം ഫെസ്റ്റ് 22' എന്ന സാംസ്‌കാരിക പരിപാടിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന 'സ്‌പോര്‍ട്‌സ് ഫെസ്റ്റ്' ഒന്‍പതാം തിയ്യതി ഖമീസിലെ ദമക് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും. വടം വലി, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 23 ന് ഫാമിലികളെക്കൂടി ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് അബഹ എയര്‍പോര്‍ട്ടിനടുത്തുള്ള ഫഖാമ ഓഡിറ്റോറിയത്തില്‍ നടക്കും. ആക്‌സസ്സ് ഇന്ത്യ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണും പ്രിന്‍സ് സത്താം യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഇസ്മായില്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന Enrich & Enjoy your Expat Life (EEE) എന്ന പ്രവാസി മോട്ടിവേഷണല്‍ പ്രോഗ്രാം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്ക് പ്രത്യേകമായും വിവിധ ഗെയിമുകളും ഇന്‍ഡോര്‍ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പുഡിങ് ക്വീന്‍, കോല്‍ക്കളി, ഗാനസന്ധ്യ എന്നീ പരിപാടികളും കള്‍ച്ചറല്‍ ഫെസ്റ്റിന് മിഴിവേകും. അസീറിലെ വിവിധ സംഘടന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ഫെസ്റ്റിന് സമാപനമാകുമെന്നും ഭാരവാഹികളായ മുഹമ്മദ് കോയ ചേലേമ്പ്ര, സാബിര്‍ അലി മണ്ണാര്‍ക്കാട് മുനീര്‍ ചക്കുവള്ളി, അഷ്‌കര്‍ വടകര, യൂനുസ് അല്‍ സൂദ അറിയിച്ചു.

Content Highlights: fraternity fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented