ബേബി കുരിയനും കുടുംബത്തിനും 'ഫോട്ട' നല്കിയ യാത്രയയപ്പ്
ദോഹ: ഖത്തറിലെ 43 വര്‍ഷത്തെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട്, ഇപ്പോള്‍ മാനേജിംഗ് കമ്മിറ്റി അംഗം, ദോഹയിലെ സാമുഹിക, സാംസകാരിക, ആല്മിക മേഖലയിലെ നിറ സന്ന്യധ്യവുമായ ശ്രീ. ബേബി കുരിയന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയ്പ് നല്കി.
ഐ.സി.സി. കമ്പനിയില്‍ അക്കൗണ്ടന്റയി ജോലിയില്‍ പ്രവേശിച്ചു സി.ഇ.ഓയായി വിരമിച്ച ശ്രി. ബേബി കുരിയന്‍ ഖത്തറിലെ വിവിധ സാമുഹിക, സാംസ്കാരിക, ആല്മിക മേഖലയില്‍ പ്രവര്‍ത്തിച്ചു, 1992 ല്‍ രൂപം കൊണ്ട തിരുവല്ല മാര്‍ത്തോമ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി, സംഘടനയുടെ സ്ഥാപക അംഗം, മാനേജിംഗ് കമ്മിറ്റി അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലയിലും, ഇപ്പോള്‍ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു. ഈ കാലയളവില്‍ ആണ് അലുംനി അസോസിയേഷന് രൂപികരണത്തിന്റെ സില്‍വര്‍ ജുബിലീ ആഘോഷിച്ചതും അതിനോടനുബന്ധിച്ചു സുവനീര്‍ (REFLECTION) പ്രസിദ്ധികരിച്ചു. സംഘടനയിലെ അംഗങള്ക്കും, ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഐ.സി.സി ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബുമായി സഹകരിച്ചു ടോസ്റ്റ് മാസ്റ്റേഴ്സ്് സ്പീച്ച് ക്രാഫ്റ്റ് പരിപാടി, പ്രശസ്ത സൈകോളജിസ്റ്റ് ഡോക്ടര്‍ അമര്‍ രാജന്റെ കൌണ്സിലിംഗ് ക്ലാസ്സ്, effective parenting and counselling, തുടങ്ങി ഒട്ടനവധി പരിപാടികള്‍ വിജയകരമായി നടത്തി .
തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക അംഗം, മുന്‍ പ്രസിഡണ്ട് , മാനേജിംഗ് കമ്മിറ്റ് അംഗം, 2012 മുതല്‍ 2016 വരെ രണ്ടു വട്ടം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവോലെന്റ്റ് ഫോറം (ഐ.സി.ബി.എഫ്) വൈസ് പ്രസിഡണ്ടയി പ്രവര്‍ത്തിച്ചു, ഈ കാലയളവില്‍ ചില സമയങ്ങളില്‍ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോഡി ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധികരിച്ചു അദേഹത്തെ സ്വീകരിക്കാനും, ഒപ്പം ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു.
ശ്രീ. ബേബി കുരിയെന്റെ ഖത്തറിലെ ആത്മീയ മേഖലയിലെ പ്രവര്‍ത്തനം വളരെ ശ്ലാഖനീയാണമാണ്, ദോഹ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റ് അംഗമായും, സെക്രട്ടറിയായും, ദോഹ മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗമായും, ട്രസ്ടീയായും, മലങ്കര അസോസിയേഷന് അംഗമായും പ്രവര്‍ത്തിച്ചു.
ഫോട്ടയുടെ രൂപികരണം മുതല്‍ ഇന്നുവരെ എല്ലാ പരിപടികളിലും കുടുംബമായി പങ്കെടുക്കുകയും, സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. എന്നും ഫോട്ടയുടെ ഒരു നല്ല അഭുദയകാംഷി ആയിരുന്നു ബേബി കുര്യന്. തന്റെ അധികാരസ്ഥാനങ്ങള്‍ ആവശ്യത്തിലായിരികുന്നവരെ സഹായിക്കാന്‍ വളരെയധികം ഉപയോഗിച്ചു.
ശ്രീമതി ജോളി ബേബി കുര്യന് 2009 മുതല്‍ 11 വര്‍ഷം ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു, ഈ കാലയളവില്‍ ഫോട്ട വനിതാ വിഭാഗം നടത്തിയ പല പരിപാടികളും എടുത്തു പറയണ്ടാതാണ്.
ശ്രീ ബേബി കുരിയന്റെ, കൃത്യയതയും, കണിശതയും, സംഘടന പ്രവര്‍ത്തനത്തില്‍ ഏര്പ്പെടുന്നവര്ക്ക്് മാതൃകയാണന്നു ഐ.സി.സി. പ്രസിഡണ്ട് ശ്രീ. പി.എന്‍. ബാബുരാജന് പറഞ്ഞു, ഫോട്ട സംഘടിപിച്ച യാത്രയയപ്പ് മീറ്റിംഗില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന യാത്രയയപ്പ് മീറ്റിംഗില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുരിയന്‍, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് ഫോട്ട വനിതാ വിഭാഗം പ്രസിഡണ്ട് അനിത സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ശ്രീ. ബേബി കുരിയനും കുടുംബവും ഫ്രണ്ട്സ് ഓഫ് തിരുവല്ലക്ക് നല്കിയ സേവനങ്ങളെ പരിഗണിച്ചു ഐ.സി.സി പ്രസിഡണ്ട് പി.എന്‍. ബാബുരാജന് ഉപഹാരം സമര്‍പിച്ചു. ബേബി കുര്യന് തങ്ങള്‍ക്കു നല്കിയ യാത്രയപ്പിന് ഫോട്ടയ്ക്ക് നന്ദി രേഖപെടുത്തി.
Content Highlights: fota gave sent off to baby kurian and family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..