കുവൈത്ത് ദേശീയ അസ്സെംബ്ലി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ വിദേശികള്‍ക്കു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മാത്രം. കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചു.
ദേശീയ അസംബ്ലിക്കു സമര്‍പ്പിച്ച സര്‍ക്കാര്‍ സ്ഥിതി വിവര കണണക്കുകളനുസരിച്ചു സ്വകാര്യ മേഖലയില്‍ ജോലിയില്‍ തുടരുന്ന വിദേശികളില്‍ പതിനഞ്ചു ലക്ഷത്തിലേറെ പേരും ഹൈസ്‌കൂളിനും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന് വെളിപ്പെടുത്തുന്നു.
കുവൈത്തില്‍ തുടരുന്ന വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂളിനും അതില്‍ താഴെയുമാണ്.
ഇത്തരത്തില്‍ തുടരുന്നവര്‍ പതിനഞ്ച് ലക്ഷത്തോളമാണെന്നാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കില്‍ സര്‍ക്കാര്‍ അറിയിച്ചത്.
ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്താതെയുള്ള കണക്കനുസരിച്ചാണ് പതിനഞ്ചു ലക്ഷം.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 2, 00,000 പേരുടെ വര്‍ദ്ധനവാണു ഉണ്ടായിട്ടുള്ളത്.
2019 അവസാനത്തോടെയുള്ള കണക്കുകള്‍ അനുസരിച്ചു രാജ്യത്ത് കഴിയുന്ന യൂണിവേഴ്‌സിറ്റി ബിരുദം നേടിയ വിദേശികള്‍ 2, 12,000,പേര്‍ മാത്രമാണ്. അതേസമയം 12,000 പേര്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരാണ്.
Content Highlight: foreigners educational qualifications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..