കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിലെത്തിയ വിദേശികൾക്കു തൊഴിൽ വിസയിലേക്ക് മാറാൻ അവസരം


രാജ്യം നേരിടുന്ന തൊഴിലാളി ക്ഷാമം കണക്കിലെടുത്താണ് വിസ മാറ്റം അനുവദിക്കുന്നതെന്ന് മാൻപവർ പബ്ലിക് അതോറിറ്റി

കുവൈത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ. ഫോട്ടോ: കുന

കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിലെത്തിയ വിദേശികൾക്കു തൊഴിൽ വിസയിലേക്ക് മാറ്റാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അനുവദിച്ചു. നിലവിൽ രാജ്യം നേരിടുന്ന തൊഴിലാളി ക്ഷാമം കണക്കിലെടുത്താണ് മാൻപവർ അതോറിറ്റി വിസ മാറ്റത്തിനു അനുമതി നൽകുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ മുസ്സ ഉത്തരവ് നൽകിയത്.

ഇതനുസരിച്ചു വാണിജ്യ സന്ദർശന വിസയിൽ എത്തിയ വിദേശികൾക്ക് തൊഴിൽ വിസയിലേക്ക് മാറാവുന്നതാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മാൻ പവർ അതോറിറ്റിയും സംയുക്തമായിട്ടാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി വാണിജ്യ സന്ദർശന വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകുന്നതെന്നും അഹ്‌മദ്‌ അൽ മുസ്സ വെളിപ്പെടുത്തി. അതേസമയം കൊറോണ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം കൂടി ഇക്കാര്യത്തിൽ ആവശ്യമാണെന്നും, നിലവിൽ രാജ്യത്തെ തൊഴിൽ മേഖല നേരിടുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അഹ്‌മദ്‌ അൽ മുസ്സ വ്യക്തമാക്കി.

Content Highlights: Foreigners arriving in Kuwait on a business visit visa can apply for a work visa

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented